Latest News

പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി.സി രാമന്‍ അന്തരിച്ചു

ചെറുവത്തൂര്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകാരിയുമായ പി.സി രാമന്‍ അന്തരിച്ചു. 75 വയസായിരുന്നു. ഞായറാഴ്ച സന്ധ്യക്ക് പയ്യന്നൂര്‍ കണ്ടോത്തെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.[www.malabarflash.com]

ഡിസിസി വൈസ് പ്രസിഡണ്ട്, ചെറുവത്തൂര്‍ ഫാമേഴ്‌സ് ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. കാസര്‍കോട് ജില്ലാ ബാങ്ക് മുന്‍ പ്രസിഡണ്ടായിരുന്നു.

ചെറുവത്തൂര്‍ തുരുത്തി സ്വദേശിയായ പി.സി രാമന്‍ ഇപ്പോള്‍ കുടുംബസമേതം പയ്യന്നൂര്‍ കണ്ടോത്താണ് താമസം. വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി വിശ്രമത്തിലായിരുന്നു. വിവരമറിഞ്ഞ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

കെപിസിസി നിര്‍വ്വാഹക സമിതി അംഗം, ഡിസിസി ട്രഷറര്‍, ചെറുവത്തൂര്‍ പഞ്ചായത്ത് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നു. ക്ഷേത്ര സംരക്ഷണ സമിതി എന്ന സംഘടന രൂപീകരിച്ചത് പി.സി രാമന്റെ നേതൃത്വത്തിലായിരുന്നു. തുരുത്തി ഭഗവതി ക്ഷേത്രപ്രസിഡണ്ടായി ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു. തുരുത്തിയിലും സമീപ പ്രദേശങ്ങളിലെ മറ്റ് ക്ഷേത്രത്തിലും നടന്ന പെരുങ്കളിയാട്ടങ്ങളുടേയെല്ലാം സംഘാടക സമിതി ചെയര്‍മാനായി പ്രവര്‍ത്തിച്ചുവന്നിരുന്ന അദ്ദേഹം ജനങ്ങളുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിവന്നിരുന്നത്.

ചെറുവത്തൂര്‍ ഫാമേഴ്‌സ് ബാങ്കിന്റെ പ്രസിഡണ്ടായി 15 വര്‍ഷക്കാലം തുടര്‍ച്ചയായും 25 വര്‍ഷക്കാലും പ്രസിഡണ്ടായും പ്രവര്‍ത്തിച്ചുവന്നിരുന്നു. ഭാര്യ: സരോജിനി (പയ്യന്നൂര്‍, കണ്ടോത്ത്). മക്കള്‍: കെ. ജയരാജ് (പയ്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട്), ഷീജ (ദുബൈ), നിഷ, രാജേഷ് (ബംഗളൂരു).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.