കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിലെ ശിയ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് അധികാരികൾ പറഞ്ഞു.[www.malabarflash.com]
ദാസ്തെ ബർശി മേഖലയിലെ ഇമാം സമാൻ പള്ളിയിൽ വെള്ളിയാഴ്ച രാത്രി വിശ്വാസികൾ പ്രാർഥനക്ക് ഒത്തുകൂടിയ നേരത്താണ് ആക്രമണം.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലുണ്ടായ ചാവേർ ആക്രമണങ്ങളിൽ 120ഒാളം പേർ കൊല്ലപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് പള്ളിയിലും ചാവേർ സ്ഫോടനം നടന്നിരിക്കുന്നത്.

എത്രപേർ മരിച്ചുവെന്ന് കൃത്യമായി അറിയാൻ കഴിഞ്ഞിട്ടില്ലെന്നും രക്ഷാപ്രവർത്തകർ ഇതുവരെ 30 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. ആഗസ്റ്റിലും സെപ്റ്റംബറിലും കാബൂളിലെ രണ്ട് പള്ളികൾക്കു നേരെ ആക്രമണം നടന്നിരുന്നു.
No comments:
Post a Comment