കൊല്ലം: ലക്ഷങ്ങളുമായി കടന്ന രണ്ടു കുട്ടികളുടെ മാതാവായ യുവതി ഭര്‍ത്താവിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ കാമുകനൊപ്പം 19 ദിവസത്തിനു ശേഷം പോലീസിന്റെ വലയിലായി.[www.malabarflash.com]
ചവറയില്‍നിന്നും കാമുകന്റെ ആഡംബര ബൈക്കില്‍ മുങ്ങിയ ഇവരെ വയനാടുനിന്നാണ് അറസ്റ്റ് ചെയ്തത്. ചവറ സ്വദേശിയായ അനു മന്‍സിലില്‍ പൊന്നു ഹാഷിമാണ് (28) ഭര്‍ത്താവിന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ പന്മന വത്തുചേരി അല്‍ത്താഫുമായി (23) നാടുവിട്ടത്. സെപ്റ്റംബര്‍ 18നായിരുന്നു സംഭവം.
ചവറയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന യുവാവിന്റെ ഭാര്യയായ പൊന്നു നാലും ഏഴും വയസ്സുള്ള മക്കളെ ഉപേക്ഷിച്ചാണ് 26 പവന്റെ സ്വര്‍ണവും ചിട്ടി പിടിച്ച ലക്ഷക്കണക്കിന് രൂപയും ഭര്‍ത്താവ് വിശ്വസിച്ച് ഭാര്യയുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിച്ച ആറു ലക്ഷം രൂപയുമായി കടന്നുകളഞ്ഞത്.
ഇരുവരും തമ്മിലെ സൗഹൃദം അറിഞ്ഞ ഭര്‍ത്താവ് എട്ടു മാസം മുമ്പ് യുവാവിനെ കടയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. പിന്നീടും ഇവര്‍ സൗഹൃദം തുടര്‍ന്നു. ഭര്‍ത്താവിന്റെ വീട്ടുകാരുടെ പരാതിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി തിരച്ചില്‍ നടത്തിയെങ്കിലും വിവരം ലഭിച്ചില്ല.
രണ്ടു ദിവസം മുമ്പ് യുവതി സ്വന്തം അക്കൗണ്ടില്‍നിന്നും 40,000 രൂപ വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ എ.ടി.എമ്മില്‍നിന്ന് പിന്‍വലിച്ച വിവരം ലഭിച്ചതോടെ ചവറ പോലീസ് സംഘം വയനാട് എത്തുകയായിരുന്നു. ഹോട്ടലുകളിലും ലോഡ്ജുകളിലും അന്വേഷിച്ചെങ്കിലും ഇരുവരും സ്ഥലം വിട്ടിരുന്നു. പിന്നീട് വയനാട്ടെ മറ്റൊരു എ.ടി.എമ്മില്‍നിന്ന് വീണ്ടും 40,000 രൂപ പിന്‍വലിച്ചു.
ഇതിനിടയില്‍ അക്കൗണ്ടുള്ള ബാങ്കുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച ഫോണ്‍ നമ്പറാണ് തുമ്പായത്. വീട് വിട്ട ഇരുവരും നേരെ കോട്ടയം, എറണാകുളം, മലപ്പുറം, ബംഗളുരു, ഗുണ്ടല്‍പേട്ട്, മൈസൂരു എന്നിവിടങ്ങളില്‍ തങ്ങിയ ശേഷമാണ് ബൈക്കില്‍ വയനാട് എത്തുന്നത്.
കോടതിയില്‍ ഹാജരാക്കിയ യുവതി സ്വന്തം വീട്ടുകാരോടൊപ്പം പോകണമെന്നാണറിയിച്ചത്.
കോടതിയില്‍ ഹാജരാക്കിയ യുവതി സ്വന്തം വീട്ടുകാരോടൊപ്പം പോകണമെന്നാണറിയിച്ചത്.
2,40,000 രൂപയും എട്ട് പവന്‍ സ്വര്‍ണവും ബാങ്ക് അക്കൗണ്ടിലെ അഞ്ചു ലക്ഷം രൂപയും ചിട്ടി രേഖകളും കൈമാറാമെന്ന് സമ്മതിച്ച യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
No comments:
Post a Comment