Latest News

പോലീസിന് നേരെ കൈയേറ്റശ്രമം: രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൂത്തുപറമ്പ്: വേങ്ങാടിനടുത്ത പടുവിലായിയിൽ പോലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ കൂത്തുപറമ്പ് പോലീസ് അറസ്​റ്റ്​ ചെയ്തു. [www.malabarflash.com]

വാളാങ്കിച്ചാൽ കേളോത്തുവയലിലെ ഷമൽ (22), പടുവിലായിയിലെ ചന്ത്രോത്ത് വീട്ടിൽ ഷിജു (28) എന്നിവരെയാണ് എസ്.ഐ നിഷിത്തി​ന്റെ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്.

കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ പടുവിലാക്കാവിന് സമീപത്താണ് സംഭവം. മദ്യലഹരിയിലായിരുന്ന ഇവർ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ​പോലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും പോലീസ് വാഹനം കേടാക്കാൻ ശ്രമിക്കുകയും ചെയ്​തുവെന്നാണ്​ കേസ്​. 

സംഭവത്തിൽ നാല്​ ആർ.എസ്.എസ് പ്രവർത്തകർക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്​. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്​ചത്തേക്ക് റിമാൻഡ്​​ ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.