നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നുമായി 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ശനിയാഴ്ച എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ഷാര്‍ജയില്‍ നിന്ന് എത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഇക്ബാല്‍, എയര്‍ ഏഷ്യ വിമാനത്തില്‍ ക്വലാലംപുരില്‍ നിന്ന് എത്തിയ മലപ്പുറം സ്വദേശി എന്നിവരുടെ പക്കല്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.[www.malabarflash.com]
മുഹമ്മദ് ഇക്ബാല്‍ എല്‍.ഇ.ഡി. എമര്‍ജന്‍സി ലൈറ്റിന്റെ ഉള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. രണ്ട് ലൈറ്റുകളിലായി നാല് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചിരുന്നു. ഇയാളുടെ പക്കല്‍ മൊത്തം 466.800 ഗ്രാം സ്വര്‍ണമാണ് ഉണ്ടായിരുന്നത്.

മലപ്പുറം സ്വദേശി സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. മൊത്തം 300 ഗ്രാം തൂക്കംവരുന്ന മൂന്ന് സ്വര്‍ണബിസ്‌കറ്റുകളാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. അസിസ്റ്റന്റ് കമ്മിഷണര്‍മാരായ ഇ.വി. ശിവരാമന്‍, റോമി എന്‍. പൈനാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്.
No comments:
Post a Comment