തിരുവനന്തപുരം: വാഹനങ്ങളുടെ രൂപം നിയമപരമല്ലാതെ മാറ്റുന്നതിനെതിരേ നടപടിയെടുക്കാൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. ജില്ലാ പോലീസ് മേധാവിമാർക്കാണു നിർദേശം. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ റോഡപകടങ്ങളിൽ മുഖ്യപങ്കു വഹിക്കുന്നുവെന്നു കണ്ടെത്തിയാണു തീരുമാനം.[www.malabarflash.com]
വാഹനങ്ങളിൽ കന്പനി നൽകുന്ന രൂപകൽപ്പനയ്ക്കനുസരിച്ചുള്ള ബോഡി, സൈലൻസർ തുടങ്ങിയ ഭാഗങ്ങൾ മാറ്റി പകരം മറ്റു വാഹനഭാഗങ്ങൾ കൂട്ടിച്ചേർത്തു വരുത്തുന്ന രൂപമാറ്റം നിരവധി സുരക്ഷാ പ്രശ്നങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നു.
ഏറ്റവും അനിവാര്യമായ ആവശ്യങ്ങൾക്കു മാത്രമേ വാഹനങ്ങൾക്കു രൂപമാറ്റത്തിന് മോട്ടോർ വാഹന വകുപ്പിൽനിന്ന് അനുമതി ലഭിക്കൂ. ബൈക്കുകളുടെ ഹാൻഡിൽ, സൈലൻസർ തുടങ്ങിയവ മാറ്റാൻ അനുമതി ലഭിക്കില്ല. എന്നാൽ, അനുമതിയില്ലാതെ നിരവധി വാഹനങ്ങൾ രൂപമാറ്റം വരുത്തി നിരത്തിലിറങ്ങുന്നുണ്ട്.

തിരുവനന്തപുരം സിറ്റിയിൽ രൂപമാറ്റം വരുത്തിയതും വേണ്ടത്ര രേഖകളില്ലാത്തതുമായ 30 വാഹനങ്ങൾ പിടിച്ചെടുത്തു. ഇവയിൽ രൂപമാറ്റത്തിന് അനുമതിയില്ലാത്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ കാൻസൽ ചെയ്യുന്നതുൾപ്പെടെയുള്ള നടപടിക്കായി ശിപാർശചെയ്യും. കൂടാതെ, ഇത്തരം നിയമലംഘനം നടത്തുന്നവർക്കെതിരെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം പിഴ ചുമത്തും. ഈ പരിശോധന മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.
No comments:
Post a Comment