Latest News

സൗദി അൽ സലാം കൊട്ടാരത്തിന് സമീപം വെടിവയ്പ്പ്

ജിദ്ദ: സൗദിയിലെ ജിദ്ദയിൽ അൽ സലാം കൊട്ടാരത്തിന് സമീപമുണ്ടായ വെടിവയ്പ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. മൂന്നു ഉദ്യോഗസ്ഥർക്കു പരിക്കേറ്റു. കൊട്ടരത്തിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച തോക്കുധാരി നടത്തിയ വെടിവയ്പ്പിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുവച്ചു തന്നെ അക്രമിയെയും സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു.[wwww.malabarflash.com]

കൊട്ടരത്തിന്‍റെ പടിഞ്ഞാറൻ ചെക്ക് പോസ്റ്റിലെത്തിയ ഇയാൾ കലാഷ്നിക്കോവ് തോക്ക് ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞു. സൗദി സ്വദേശിയായ മൻസൂർ അൽ അംരി (28) ആണ് ആക്രമണം നടത്തിയതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

മർസൂറിന്‍റെ കാറിൽനിന്നു തോക്കുകളും ബോംബുകളും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. വേനൽക്കാലത്ത് രാജകുടുംബം ഒൗദ്യോഗിക ബിസിനസുകൾ നടത്തുന്നത് അൽ സലാം കൊട്ടാരത്തിലാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.