കാസര്‍കോട്: പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന ചെമ്പിരിക്ക സി.എം അബ്ദുല്ല മുസ്‌ല്യാരുടെ കൊലപാതകം സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്ത് വന്ന നിര്‍ണ്ണായക വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഖാസിയുടെ കുടുംബവും ആക്ഷന്‍ കമ്മിററിയും ബുധനാഴ്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് തെളിവുകള്‍ കൈമാറും.[www.malabarflash.com]
ഇതുമായ ബന്ധപ്പെട്ട് പ്രമുഖ നിയമ വിദഗ്ദരുമായി ഖാസിയുടെ കുടുംബം ചര്‍ച്ച നടത്തി വരികയാണ്.
നീലേശ്വരത്തെ ഒരാളുടെ നേതൃത്വത്തിലുളള ക്വട്ടേഷന്‍ സംഘമാണ് ഖാസിയുടെ കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്ന ശബ്ദ രേഖയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്, ഇതോടെ ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്.
അതേ സമയം ഖാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമായ വിവരങ്ങള്‍ ശേഖരിച്ച് പുറത്ത് കൊണ്ടുവന്ന ഉമര്‍ ഫാറൂഖ് തങ്ങള്‍ അടക്കമുളള പി.ഡി.പിയുടെ നേതാക്കള്‍ ഖാസിയുടെ കുടുംബവും ആക്ഷന്‍ കമ്മിററിയും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
No comments:
Post a Comment