പള്ളിക്കര: ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പ്രഭവ കേന്ദ്രങ്ങളാണ് പള്ളികളെന്നും ഇസ്‌ലാമിന്റെ തനതായ സന്ദേശം ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കാന്‍ പള്ളികളിലൂടെ സാധ്യമാവണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുതുക്കി പണിത പള്ളിക്കര തൊട്ടി മുഹ്‌യുദ്ദീന്‍ ജുമുഅത്ത് പള്ളി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.[www.malabarflash.com]
എല്ലാ പള്ളികളും അല്ലാഹുവിന്റെ ഭവനങ്ങളാണ്. പള്ളികളില്‍ ഇബാദത്തിനായി നമ്മുടെ സമയം ചെലവഴിച്ചാല്‍ അതിന്റെ പ്രതിഫലം നമുക്ക് ലഭിക്കും. ഇസ്‌ലാമിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കേണ്ടത് പള്ളികളെ പരിപാലിക്കുന്നതിലൂടെയാവണം. പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളും പള്ളികളിലൂടെയും പള്ളിദര്‍സുകളിലൂടെയുമാണ് ലോകത്ത് പ്രചരിച്ചത്. അവ നിലനിന്നാലെ എല്ലാ മതവിശ്വാസികള്‍ക്കും ഇസ്‌ലാമിനെ കുറിച്ച് അടുത്തറിയാന്‍ സാധിക്കുകയുള്ളൂ. അദ്ദേഹം പറഞ്ഞു.
ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് തൊട്ടി സാലിഹ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹംസ ബേങ്ക് സ്വാഗതം പറഞ്ഞു. ഹാഫിള് അസീം ഹഫീള് തൊട്ടി ഖിറാഅത്ത് നടത്തി. ചടങ്ങില്‍ പഴയ കാലജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരായ സി.എച്ച് കുഞ്ഞഹമ്മദ് ഹാജി, ആഫ്രിക്ക കുഞ്ഞബ്ദുല്ല, മുഹമ്മദ് കുഞ്ഞി കായിഞ്ഞി ഹാജി, തൊട്ടി മുഹമ്മദ് കുഞ്ഞി മൗലവി, മമ്മിണി ഫ്രൂട്ട്, ഹുസൈനാര്‍ അബ്ദുല്‍ ഖാദര്‍ മുക്രി, അബ്ദുല്‍ റഹിമാന്‍ മമ്മുഞ്ഞി, ടി.എ കുഞ്ഞബ്ദുല്ല അഹമ്മദ്, ടി.എം ഇസ്മായില്‍ അഹമ്മദ്, ടി.എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി മൊയ്തു ഹാജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
സോവനീര്‍ ഹൈദരലി തങ്ങള്‍ പ്രകാശനം ചെയ്തു. അസീസ് മാളികയില്‍ ഏറ്റുവാങ്ങി. പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ അനുഗ്രഹ ഭാഷണം നടത്തി. കെ.കെ മാഹിന്‍ മുസ്‌ലിയാര്‍ തൊട്ടി, തൊട്ടി ഖത്തീബ് സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അബ്ദുല്‍ ലത്തീഫ് ഫൈസി പുനൂര്‍ പ്രഭാഷണം നടത്തി.
മെട്രോ മുഹമ്മദ് ഹാജി, ഹംസ മുസ്‌ലിയാര്‍, ഷാഹുല്‍ ഹമീദ് മുസ്‌ലിയാര്‍, മുഹമ്മദ് ഷരീഫ് അഷ്‌റഫി, അബ്ദുല്‍ റസാഖ് അല്‍ മിസ്ബാഹി, പി.എ. അബൂബക്കര്‍ ഹാജി, ടി.പി. കുഞ്ഞബ്ദുല്ല ഹാജി, കാരയില്‍ മൊയ്തു ഹാജി, ഹമീദ് തൊട്ടി, സിദ്ദീഖ് പള്ളിപ്പുഴ, ഹംസ തൊട്ടി പ്രസംഗിച്ചു.
No comments:
Post a Comment