ന്യൂഡല്‍ഹി: ഇസ്ലാം മതം സ്വീകരിച്ച് വിവാഹിതയായ അഖില എന്ന ഹാദിയക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി. അച്ഛന് മാത്രമായി മകളുടെ സംരക്ഷണം അവകാശപ്പെടാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ദീപ്ക മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.[www.malabarflash.com]
ഹാദിയയുടെ മുന്‍ ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍ തനിക്കെതിരെയുള്ള എന്‍.ഐ. എ അന്വേഷണം നിറുത്തണമെന്നും ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതിയുടെ നടപടിയും സുപ്രീംകോടതി പരിശോധിക്കും.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുറം ലോകവുമായി ഒരു ബന്ധവും സ്ഥാപിക്കാന്‍ അനുവദിക്കാതെ ഹാദിയയെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്നും കോടതിയുത്തരവിന്റെ പേരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഹാദിയ നേരിടുന്നതെന്നുമാണ് ഷെഫിന്‍ ജെഹാന്‍ ഹരജിയില്‍ പറഞ്ഞത്.
അതിനിടെ കോടതി ഉത്തരവ് പ്രകാരം കേസില്‍ എന്‍.ഐ.എ അന്വേഷണവും നടക്കുന്നുണ്ട്. എന്‍.ഐ.എ അന്വേഷണം ആവശ്യമുണ്ടോയെന്ന കാര്യത്തിലും സുപ്രീംകോടതി വാദം കേള്‍ക്കും. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
No comments:
Post a Comment