കാഞ്ഞങ്ങാട്: ബിജെപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ വ്യാപകമായ അക്രമം. നിരവധി വാഹനങ്ങളും സ്ഥാപനങ്ങളും തകര്‍ത്തു.[www.malabarflash.com]
പരിപാടി കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും പല സ്ഥലങ്ങളിലും ഏററുമുട്ടി. ചെറുവത്തൂര്‍, നീലേശ്വരം, പടന്നക്കാട്, കാഞ്ഞങ്ങാട് ദേശീയ പാതയിലും, മേല്‍പ്പറമ്പ് ചളിയംകോടും വ്യാപക കല്ലേറും അക്രമവും അരങ്ങേറി. സിപിഎം കൊടിമരങ്ങളും ഓഫീസുകളും, വ്യാപാര സ്ഥലപനങ്ങളും, നിരവധി വാഹനങ്ങളും, ബി.ജെ.പി പ്രവനത്തകര്‍ സഞ്ചരിച്ച ബസ്സുകളും തകര്‍ത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പലസ്ഥലത്തും ഗതാഗതം തടസ്സപ്പെട്ടു.. വാഹനങ്ങളെ പോലീസ് വഴി തിരിച്ചു വിടുകയായിരുന്നു.
അക്രമികളെ പിരിച്ചുവിടാന്‍ ചെറുവത്തൂരില്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. രാത്രി 7.30 മണിയോടെ ചെറുവത്തൂര്‍ കെ എ എച്ച് ആശുപത്രിക്ക് സമീപമാണ് അക്രമമുണ്ടായത്. ഇവിടെ സി ഐ ടി യുവിന്റെ കൊടിമരം തകര്‍ത്തു. കയ്യൂര്‍ റോഡിന് സമീപം ഒരു വസ്ത്രക്കടയും തകര്‍ത്തു.
ജനരക്ഷാ യാത്ര കഴിഞ്ഞ് പ്രവര്‍ത്തകരുമായി കാസര്‍കോട്ടേക്ക് മടങ്ങിയ പതിനഞ്ചോളം ബസുകള്‍ ചെറുവത്തൂരില്‍ നിര്‍ത്തി വ്യാപക അക്രമം നടത്തുകയായിരുന്നെന്ന് സിപിഎം ആരോപിച്ചു. ഇതിനിടെ ചെറുവത്തൂരിലെ കെഎച്ച്എം ഹോസ്പിറ്റലിനു നേരെയും അക്രമം നടന്നു.
ജനരക്ഷാ യാത്രയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബി ജെ പി പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസുകള്‍ക്ക് നേരെയും വ്യാപകമായ കല്ലേറുണ്ടായി. രാവിലെ സംഘര്‍ഷമുണ്ടായ നീലേശ്വരം പള്ളിക്കരയില്‍ ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയതിനാല്‍ വലിയ സംഘര്‍ഷം ഒഴിവായി. നീലേശ്വരം പടന്നക്കാട് രണ്ട് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.

പടന്നക്കാട്ട് ബൈക്കിലെത്തിയ സംഘം നടത്തിയ കല്ലേറില്‍ കാസര്‍കോട് നഗരസഭയിലെ മുന്‍ ബി ജെ പി കൗണ്‍സിലര്‍ ലീലാ മണിക്കും, ബി ജെ പി പ്രവര്‍ത്തകന്‍ കിഷോറിനും പരിക്കേറ്റു. രാധാമണിയുടെ തലയ്ക്കാണ് കല്ലേറ് കൊണ്ടത്. കിഷോറിന്റെ ഒരു പല്ല് നഷ്ടപ്പെട്ടു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി പി എം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ബി ജെ പി കേന്ദ്രങ്ങള്‍ പറഞ്ഞു.
No comments:
Post a Comment