Latest News

അധാര്‍മ്മികതക്കെതിരെ മഹല്ല് ശാക്തീകരണം കാര്യക്ഷമമാകണം- റഹ് മത്തുള്ളാ സഖാഫി

പുത്തിഗെ: വര്‍ധിച്ച് വരുന്ന അധാര്‍മ്മികത പ്രവണതകളെ തടുത്തുനിര്‍ത്താന്‍ കാര്യക്ഷമായ മതബോധവല്‍കരണ സദസ്സുകള്‍ സംഘടിപ്പിക്കപ്പെടണമെന്ന് റഹ് മത്തുള്ളാ സഖാഫി എളമരം പറഞ്ഞു. മുഹിമ്മാത്തില്‍ സംഘടിപ്പിച്ച ഹിമമി സംഗമത്തില്‍ വിഷയമവതിരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.[www.malabarflash.com]

സമുദായത്തിനെ പുരോഗതി ലക്ഷ്യം വെച്ച് കൊണ്ട് മഹല്ല് ശാക്തീകരണത്തിനും മതവിജ്ഞാന സദസ്സുകള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കാനാവണം. സൗഹൃദവും കെട്ടുറപ്പുമുള്ള നന്മയുടെ വിളനിലങ്ങളായി മഹല്ലുകളെ സംരക്ഷിക്കേണ്ടത് പണ്ഡിതന്‍മാരുടെ ബാധ്യതയാണെും അദ്ധേഹം കൂട്ടി ചേര്‍ത്തു.

സംഗമത്തില്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദു റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദര്‍ സഖാഫി, ഉമര്‍ സഖാഫി, ഇബ്‌റാഹിം സഖാഫി, അബ്ബാസ് സഖാഫി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു മുഹിയദ്ധീന്‍ ഹിമമി സ്വഗതവും ഹാരിസി ഹിമമി നന്ദിയും പറഞ്ഞു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.