Latest News

ഭര്‍ത്താവിന് പാലില്‍ വിഷം ചേര്‍ത്തു നല്‍കി കൊല്ലാനുള്ള യുവതിയുടെ നീക്കം 13 പേരുടെ ജീവനെടുത്തു

മുൾട്ടാൻ: പ്രണയബന്ധത്തെ എതിർത്ത് വീട്ടുകാർ നിർബന്ധിച്ച് മറ്റൊരു വിവാഹം കഴിപ്പിച്ചയച്ച യുവതിയുടെ ക്രൂരത, ഭർത്താവ് ഉൾപ്പെടെ ഭർതൃവീട്ടിലെ 13 പേരുടെ ജീവനെടുത്തു.[www.malabarflash.com]

ഭർത്താവിന് പാലിൽ വിഷം ചേർത്തു നൽകി കൊല്ലാനുള്ള യുവതിയുടെ നീക്കമാണ് വൻ ദുരത്തിനു വഴിവച്ചത്. ഭർത്താവ് ഇതു കുടിക്കാതിരുന്നതോടെ വിഷം കലർത്തിയ പാൽ വീട്ടിൽ ലെസി ഉണ്ടാക്കാൻ ഉപയോഗിക്കുകയായിരുന്നു.

ഇതു കഴിച്ചാണ് ഭർത്താവ് ഉൾപ്പെടെ ഭർതൃവീട്ടിലെ 13 പേർ കൊല്ലപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിലായ മറ്റ് 14 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മധ്യ പാക്കിസ്ഥാനിലെ മുസാഫർഗഡ് ജില്ലയിലാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്.

സംഭവത്തിൽ ഉൾപ്പെട്ട ആയിഷ ബീബി എന്ന യുവതിയെയും ഇവരുടെ കാമുകനെയും കൊലയ്ക്ക് ഒത്താശ ചെയ്തുകൊടുത്ത ഇയാളുടെ ഒരു ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ആയിഷ ബീബി വിവാഹിതയായത്. അയൽവാസിയായ യുവാവുമായി പ്രണയത്തിലായിരുന്ന ആയിഷ ബീബിയെ വീട്ടുകാർ നിർബന്ധിച്ച് മറ്റൊരു വിവാഹം കഴിപ്പിക്കുകയായിരുന്നെന്ന് പറയുന്നു.

വിവാഹം കഴിച്ചെത്തിയതു മുതൽ ഇവർക്ക് ഭർതൃവീട്ടുകാരുമായി മാനസിക അടുപ്പം ഉണ്ടായിരുന്നില്ല. ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകാനായിരുന്നു ആദ്യം മുതലേ ശ്രമം. ഇതിന്റെ ഭാഗമായി ഒരാഴ്ച മുൻപ് പാലിൽ വിഷം കലക്കി ഭർത്താവിനു കൊടുത്തെങ്കിലും കുടിച്ചില്ല. വിഷം കലർത്തിയ പാൽ പിന്നീട് ലെസി ഉണ്ടാക്കാൻ ഉപയോഗിക്കുകയായിരുന്നു. ഭർതൃവീട്ടിലെ ഒരുപരിപാടിയിൽ ഇതു വിളമ്പിയതോടെയാണ് ദുരന്തം സംഭവിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.