ദുബൈ: മാനവമൈത്രിക്ക് മലയോര മണ്ണ് എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചി കൊണ്ട് ബദിയടുക്ക, കുമ്പടാജെ, ചെങ്കള പഞ്ചായത്തിലെ കിഴക്കൻ പ്രദേശങ്ങൾ ബെള്ളൂർ, കാറഡുക്ക, ദേലംപാടി, എൻമകജെ, പുത്തിഗെ എന്നീ പഞ്ചായത്തുകൾ സംയുക്ത മായി ബദിയടുക്ക കേന്ദ്രീകരിച്ചു 2018 ജനുവരിയിൽ നടത്താനിരിക്കുന്ന മുസ്ലിം ലീഗ് മലയോര മഹാ സമ്മേളനത്തിന്നെ ഗൾഫ് തല പ്രചാരണവും നാട്ടിൽ നിന്നും യു എ ഇ പര്യടനത്തിയ മുസ്ലിം ലീഗ് മണ്ഡലം ട്രഷററും സ്വാഗത സംഗം ചെയർമാനും സ്വാഭിമാൻ കാസര്‍കോട് ചെയർമാനുമായ മാഹിൻ കേളോട്ടിനുള്ള സ്വീകരണവും 27 ഒക്ടോബർ വെള്ളിയാഴ്ച രാത്രി 8 മണിക്ക് ദെയ്‌റ ബനിയാസിലെ വെസ്റ്റ് ബെസ്റ്റൺ പേൾ ക്രീക്ക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.[www.malabarflash.com]
കെ എം സി സി യുടെ കേന്ദ്ര സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന യോഗത്തിൽ മുഴുവൻ മുസ്ലിം ലീഗിന്റെയും കെ എം സി സി യുടെയും പ്രവർത്തകരും അനുഭാവികളും പങ്കെടുക്കണം എന്ന് മലയോര സമ്മേളനം ഗൾഫ് ചെയര്മാന് സലാം കന്യപ്പാടി അറിയിച്ചു.
യോഗത്തിൽ ബദിയടുക്ക പഞ്ചായത്ത് കെ എം സി സി പുനഃസംഘടിപ്പിക്കും മുഴുവൻ പ്രവർത്തകരും പങ്കെടുക്കണം എന്ന് ബദിയടുക്ക പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ മുഹമ്മദ് പിലാങ്കട്ട ജനറൽ സെക്രട്ടറി ഇ ബി അഹ്മദ് എന്നിവർ അഭ്യർത്ഥിച്ചു
No comments:
Post a Comment