നീലേശ്വരം: മഹാത്മാഗാന്ധി ട്രോഫിക്കുവേണ്ടിയുള്ള ഉത്തര മലബാര്‍ ജലോത്സവം കാര്യങ്കോട് തേജസ്വിനി പുഴയില്‍ ആയിരങ്ങളെ ആവേശംകൊളളിച്ച് അരങ്ങേറി. പുഴയുടെ ഇരുകരകളിലും വളളംകളി കാണാന്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നു.[www.malabarflash.com]
റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ജലോത്സവം ഉദ്ഘാടനം ചെയ്തു.എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.പി.കരുണാകരന്‍ എംപി മുഖ്യാതിഥിയായിരുന്നു. ജലയാനം സുവനീര്‍ പി.കരുണാകരന്‍ എംപി പ്രകാശനം ചെയ്തു.
മുന്‍ എംഎല്‍എ കെ.കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിപി. ജാനകി, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ കെ.പി.ജയരാജന്‍, നീലേശ്വരം ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷന്മാരായ വെങ്ങാട്ട് കുഞ്ഞിരാമന്‍, വി വി സുനിത, നീലേശ്വരം നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.രാധ, കൗണ്‍സിലര്‍ പി.ഭാര്‍ഗ്ഗവി, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ കെ.വി കുഞ്ഞിരാമന്‍, അംഗം എം.വി ജയശ്രീ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെ.പി സതീശ് ചന്ദ്രന്‍, ഗോവിന്ദന്‍ പളളിക്കാപ്പില്‍, കെ ശ്രീകാന്ത്, എം അമ്പൂഞ്ഞി, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി.വി ദാമോദരന്‍, പി.വി മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ സ്വാഗതവും എം.പി പദ്മനാഭന്‍ നന്ദിയും പറഞ്ഞു.
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് , നീലേശ്വരം നഗരസഭ ജനകീയ സംഘാടകസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഡിടിപിസിയുടെ മഹാത്മാഗാന്ധി റോളിംഗ് ട്രോഫിക്കും കാസര്‍കോട് ജില്ലാ പഞ്ചായത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സ്ഥിരം ട്രോഫിക്കും സംഘാടകസമിതിയുടെ ക്യാഷ് അവാര്‍ഡിനും വേണ്ടിയുളള ജലോത്സവമാണ് ചരിത്ര സ്മരണയുണര്‍ത്തുന്ന തേജസ്വിനി പുഴയില്‍ നടന്നത്.
പതിനഞ്ചാള്‍ തുഴയുന്ന പുരുഷന്മാരുടെയും വനിതകളുടെയും വളളംകളി മത്സരവും ഇരുപത്തഞ്ചാള്‍ തുഴയുന്ന പുരുഷന്മാരുടെ മത്സരവുമാണ് നടന്നത്. എകെജി മയിച്ച, ഡിവൈഎഫ്‌ഐ പിച്ചാരക്കടവ്, ശ്രീ വയല്‍ക്കര വെങ്ങാട്ട്, നവോദയ മംഗലശ്ശേരി, കൃഷ്ണപിളള കാവും ചിറ എ ടീം, കൃഷ്ണപിളള കാവും ചിറ ബി ടീം, ന്യൂ ബ്രദേഴ്‌സ് മയിച്ച, ശ്രീ പാലിച്ചോന്‍ എ ടീം, ശ്രീ പാലിച്ചോന്‍ ബി ടീം, വയല്‍ക്കര മയിച്ച, എകെജി പൊടോം തുരുത്തി എ ടീം, എകെജി പൊടോം തുരുത്തി ബി ടീം, എന്‍ജിഎസ് കാര്യങ്കോട്, ഇഎംഎസ് മുഴക്കീല്‍, എ കെ ജി ഓര്‍ക്കുളം എന്നീ ക്ലബ്ബുകളാണ് ഉത്തരമലബാര്‍ ജലോത്സവത്തില്‍ മാറ്റുരച്ചത്.
No comments:
Post a Comment