ബംഗളുരു: വീടിനുമുന്നിൽ പുക വലിയ്ക്കുന്നതു ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തി. ബംഗളുരു നിവാസിയായ ഹരീഷ്(32) ആണ് അശോക്നഗറിലെ വീടിനു മുന്നിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം.[www.malabarflash.com]
പുലർച്ചെ വീടിനു പുറത്ത് ആളനക്കം കേട്ടാണ് ഹരീഷ് പുറത്തിറങ്ങിയത്. ഈ സമയം മദ്യപിച്ച ചിലർ വീടിനു മുന്നിൽ കൂടിനിന്നു പുകവലിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ഇത് ഹരീഷ് എതിർത്തു. ഇതേതുടർന്നു സംഘം പോയി മറ്റൊരു വലിയ സംഘത്തെയും കൂട്ടിവന്നു. തുടർന്ന് ഇവർ ഹരീഷിനെ വീട്ടിൽനിന്നു വിളിച്ചിറക്കി കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നു.
ഉടൻതന്നെ ഹരീഷിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments:
Post a Comment