കാഞ്ഞങ്ങാട്: അടച്ചിട്ട വീട് കുത്തിത്തുറന്ന് 70 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ഹൊസ്ദുര്‍ഗ് ടി.ബി റോഡിലെ വേങ്ങച്ചേരി കോംപ്ലക്‌സില്‍ വോഡഫോണ്‍ ഏജന്‍സി നടത്തുന്ന പി. അബ്ദുല്‍ ഗഫൂറിന്റെ ആവിയിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കാഞ്ഞങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഹ്മൂദ് മുറിയനാവിയുടെ സഹോദരനാണ് അബ്ദുല്‍ ഗഫൂര്‍.[www.malabarflash.com]
ശനിയാഴ്ച രാവിലെ 9 മണിക്ക് അബ്ദുല്‍ ഗഫൂര്‍ ഓഫീസിലേക്ക് പോയിരുന്നു. ഭാര്യ റഹിയാനത്തും മക്കളും നീലേശ്വരത്തെ വീട്ടില്‍ പോയിരുന്നു. ശനിയാഴ്ച രാത്രി 8 മണിക്ക് നീലേശ്വരത്ത് പോയി ഭാര്യയേയും കൂട്ടി ആവിയിലെ വീട്ടിലെത്തിയ അബ്ദുല്‍ ഗഫൂര്‍ മുന്‍വശത്തെ വാതില്‍ തുറക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
അടുക്കള ഭാഗത്ത് ചെന്ന് നോക്കിയപ്പോഴാണ് ഗ്രില്‍സിന്റെ പൂട്ടുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. അടുക്കള ഭാഗത്ത് മൂന്ന് ഗ്രില്‍സുകളുണ്ട്. മൂന്നിന്റെയും പൂട്ടുകള്‍ പൊളിച്ചിരുന്നു. കിടപ്പുമുറിയുടെ വാതിലും അലമാരയും തകര്‍ത്താണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.
ഉടന്‍ പോലീസിനെ വിളിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. കെ. ദാമോദരന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
No comments:
Post a Comment