കുമ്പള: മീന്‍ ലോറിയും കണ്ടൈനര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ആലപ്പുഴ, ചേര്‍ത്തല സ്വദേശിയും മീന്‍ ലോറി ഡ്രൈവറുമായ എരമല്ലൂര്‍ ബിജു (42) ആണ് മരിച്ചത്.[www.malabarflash.com]
മീന്‍ ലോറിയുടെ ക്ലീനര്‍, ചേര്‍ത്തല ഊവം സ്വദേശി ബാബു(45), കണ്ടൈനര്‍ ലോറിയില്‍ ഉണ്ടായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ സന്തോഷ് (32), സെന്താള്‍ (30) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായാറാഴ്ച രാവിലെ ഏഴുമണിയോടെ ആരിക്കാടി, ദേശീയ പാതയില്‍ കുമ്പള പാലത്തിനു സമീപത്താണ് അപകടം. മംഗ്‌ളൂരു ഭാഗത്തേയ്‌ക്ക് പോവുകയായിരുന്ന മീന്‍ ലോറിയും കുമ്പള ഭാഗത്തേയ്‌ക്കു വരികയായിരുന്ന കണ്ടൈനര്‍ ലോറിയും നേര്‍ക്കു നേര്‍ കൂട്ടിയിടിച്ചാണ് അപകടം. കൂട്ടിയിടിയില്‍ മീന്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകരുകയും കണ്ടൈനര്‍ ലോറി റോഡരുകിലെ കുഴിയിലേയ്‌ക്കു മറിയുകയുമായിരുന്നു.
തകര്‍ന്ന മീന്‍ ലോറിയുടെ ഭാഗം വെട്ടിപ്പൊളിച്ചാണ് ബിജുവിനെയും കൂടെയുണ്ടായിരുന്ന ബാബുവിനെയും പുറത്തെടുത്തത്. അപ്പോഴേയ്‌ക്കും ബിജു മരണപ്പെട്ടിരുന്നു
No comments:
Post a Comment