ഇടുക്കി: തമിഴ്നാട്ടിലെ മുന്തലിൽ രണ്ടു മലയാളി യുവാക്കൾ വെട്ടേറ്റ് മരിച്ചതായി റിപ്പോർട്ട്. മൂന്നാർ എല്ലപ്പെട്ടി സ്വദേശികളായ ജോൺപീറ്റർ (19), ശരവണൻ (18) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
തമിഴ്നാട്ടിൽ നിരവധി കൊലക്കേസിൽ പ്രതിയായ മണി എന്നയാളാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഓട്ടോ ഡ്രൈവർമാരാണ് മരിച്ച ഇരുവരും. തമിഴ്നാട്ടിലേക്ക് ഓട്ടം പോകുന്നു എന്ന് പറഞ്ഞാണ് ജോൺ പീറ്റർ ശനിയാഴ്ച രാത്രി 8.30 ഓടെ വീടു വിട്ടുപോയതെന്ന് ബന്ധുക്കൾ പറയുന്നു. ദൂരത്തേയ്ക്കുള്ള ഓട്ടമായതിനാൽ സുഹൃത്തായ ശ്രാവണിനെ ഒപ്പം കൂട്ടുകയായിരുന്നു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
പ്രതിയെന്ന് സംശയിക്കുന്ന മണി മറ്റൊരു കേസിൽ ജയിലിലായിരുന്നു. ഇയാൾ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നുവെന്നും സംഭവം നടക്കുന്പോൾ സ്ഥലത്തുണ്ടായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. പോലീസ് അന്വേഷണം തുടരുകയാണ്.

No comments:
Post a Comment