ആലക്കോട്∙ കുളത്തിൻ കരയിൽ ഹോസിൽ വെള്ളം നിറയ്ക്കുന്നതിനിടയിൽ കാൽ വഴുതി വീണു നഴ്സിങ് വിദ്യാർഥിനി മരിച്ചു. നടുവിൽ ഉത്തൂർ ഉമ്മിക്കുനിമലയിലെ പുല്ലൻകുന്നേൽ ഷാജിയുടെയും സാലിയുടെയും മകൾ നിഖില (20) ആണു മരിച്ചത്.[www.malabarflash.com]
ബുധനാഴ്ച വൈകിട്ട് 4.30 നു പാത്തൻപാറ അച്ചാർകൊല്ലിയിലെ അമ്മ വീട്ടിലെത്തിയ നിഖില ഹോസിൽ വെള്ളം വരാത്തതിനെ തുടർന്ന് പിരിശോധിക്കാൻ ബന്ധുവായ കുട്ടിയോടൊപ്പമാണ് കുളത്തിൻ കരയിൽ എത്തിയത്. കല്ലിൽ നിന്ന നിഖില കല്ലുരുണ്ടതിനെ തുടർന്നാണ് കുളത്തിൽ വീണത്. കൂടെയുണ്ടായിരുന്ന കുട്ടി രക്ഷിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.
കുളത്തിൽ ചെളിയിൽ കുടുങ്ങിയ നിഖില മുങ്ങിത്താഴുകയായിരുന്നു. വിവരം അറിയിച്ചതിനെതുടർന്ന് വീട്ടുകാർ സ്ഥലത്തെത്തി പെൺകുട്ടിയെ പുറത്തെടുത്തുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ. കരാട്ടെ ബ്ലാക്ക് ബെൽറ്റ്നേടിയ നിഖില ബെംഗളൂരുവിലാണ് നഴ്സിങ് പഠിക്കുന്നത്. സഹോദരങ്ങൾ: അരുൺ, അഖില.

No comments:
Post a Comment