കണ്ണൂര്‍: കണ്ണൂര്‍ ബിജെപി ജില്ലാകമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആയുധശേഖരം പിടികൂടി. വടിവാളുകള്‍, ആര്‍എസ്എസ് ക്രിമിനലുകള്‍ പതിവായി ഉപയോഗിക്കാറുള്ള 'എസ്' കത്തി, അഞ്ചുസ്ക്വയര്‍ പൈപ്പ്, സ്റ്റീല്‍ പൈപ്പ് എന്നിവയാണ് പിടികൂടിയത്. [www.malabarflash.com]
ബിജെപി ഓഫീസിനോട് ചേര്‍ന്നുള്ള കാനത്തൂര്‍ ക്ഷേത്രപ്പറമ്പിലെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലാണ് ചൊവ്വാഴ്ച ആയുധങ്ങള്‍കണ്ടെത്തിയത്. കോര്‍പറേഷനിലെ തൊഴിലാളികള്‍ പൊതുവഴി വൃത്തിയാക്കുന്നതിനിടെയാണ് ഇവ ശ്രദ്ധയില്‍പെട്ടത്.

തുടര്‍ന്ന് കണ്ണൂര്‍ ടൌണ്‍ എസ്ഐ ഷാജി പട്ടേരിയുടെയും അഡീഷണല്‍ എസ്ഐ ടി പി ദിനേശന്റെയും നേതൃത്വത്തില്‍ പോലീസ് സംഘമെത്തി പരിശോധന നടത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന തുടര്‍ന്നപ്പോഴാണ് രണ്ടിടങ്ങളിലായി സൂക്ഷിച്ച കൂടുതല്‍ ആയുധങ്ങള്‍ കണ്ടെത്തിയത്. ഇവ പോലീസ് കസ്റ്റഡിയിലെടുത്തു.
No comments:
Post a Comment