മയ്യഴി: പന്തക്കലിലെ ഹോട്ടലില്‍ ഭക്ഷണംകഴിക്കാനെത്തിയ യുവതിയെയും പ്രതിശ്രുതവരനെയും അവഹേളിച്ച സംഭവത്തിലെ രണ്ടു പ്രതികളും അറസ്റ്റില്‍.[www.malabarflash.com]
പന്തക്കല്‍ സ്വദേശിയും ചുമട്ടുതൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റുമായ കെ.പി. ജ്യോതിര്‍ മനോജ്, പന്തക്കലിലെ ചുമട്ടുതൊഴിലാളി പിലാക്കണ്ടി ദിനേശന്‍ എന്നിവരെയാണ് തിങ്കളാഴ്ച വൈകുന്നേരം വയലില്‍പ്പീടികയില്‍നിന്ന് സി.ഐ. ഷണ്‍മുഖം, പന്തക്കല്‍ എസ്.ഐ. എ.ഷണ്‍മുഖം എന്നിവര്‍ചേര്‍ന്ന് അറസ്റ്റുചെയ്തത്.
മാഹി കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
No comments:
Post a Comment