Latest News

കണ്ണൂരില്‍ സി.പി.എം പ്രകടനടത്തിന് നേരെ ബോംബേറ്; പാനൂരിൽ തിങ്കളാഴ്​ച ഹർത്താൽ

പാനൂർ: സി.പി.എം പ്രകടനത്തിനുനേരെ പാനൂരിൽ ബോംബേറ്​. സി.പി.എം പാനൂർ ഏരിയ സമ്മേളനത്തി​ന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണബോർഡുകൾ നശിപ്പിക്കുകയും സംഘാടകസമിതി ഓഫിസ് തകർക്കുകയും ചെയ്ത ആർ.എസ്.എസ്​ നടപടിയിൽ പ്രതിഷേധിച്ച്​ കൈവേലിക്കലിൽ നടന്ന പ്രകടനത്തിനുനേരെ ഞായറാഴ്​ച വൈകീട്ട്​ ആറോടെയാണ്​ ഒരുസംഘം ബോംബെറിഞ്ഞത്. [www.malabarflash.com]

ബോംബേറിൽ നിരവധി സി.പി.എം പ്രവർത്തകർക്ക്​ പരിക്കേറ്റു. ഇതേത്തുടർന്ന്​ നടന്ന കല്ലേറിൽ പാനൂർ സർക്കിൾ ഇൻസ്പെക്ടർ എം.കെ. സജീവ്​, എ.എസ്.ഐ പ്രകാശൻ ഉൾപ്പെടെ മൂന്നു പോലീസുകാർക്കും പരിക്കേറ്റു.

സാരമായി പരിക്കുപറ്റിയ പുത്തൂർ ലോക്കൽ കമ്മിറ്റി അംഗം ഇ.എം. അശോകൻ, കുനുമ്മൽ ബ്രാഞ്ച് സെക്രട്ടറി പി. ഭാസ്കരൻ, ചന്ദ്രൻ അമ്പൂ​​ന്റെ പറമ്പത്ത്, മോഹനൻ കാട്ടിന്റെ പറമ്പത്ത്, കെ.പി. സുധാകരൻ എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് പാനൂർ മേഖലയിൽ അങ്ങിങ്ങ് അക്രമം നടന്നു. സി.പി.എം പാനൂർ ലോക്കൽ കമ്മിറ്റി അംഗം കെ.ടി.കെ. രാഘവൻ മാസ്​റ്ററെ എലാങ്കോട്ടുവെച്ച് ഒരുസംഘം മർദിച്ചു. ബൈക്ക് തകർത്തതായും പരാതിയുണ്ട്. എലാങ്കോട്ടെ ഓട്ടോ ഡ്രൈവറായ ബി.ജെ.പി പ്രവർത്തകൻ മമ്മേരി പൊയിൽ അരവിന്ദന് കൈവേലിക്കൽ പള്ളിക്കുസമീപത്ത്​ സി.പി.എം സംഘം ആക്രമിച്ചതായും ഓട്ടോ തകർത്തതായും പരാതിയുണ്ട്.

സി.പി.എം പാനൂർ ഏരിയ സമ്മേളനം ചെണ്ടയാട് നടക്കുന്നതിൽ ആർ.എസ്.എസ്​ വിറളിപൂണ്ടിരിക്കുകയാണെന്ന്​ സി.പി.എം നേതാക്കൾ പറഞ്ഞു. സംഘർഷങ്ങളുണ്ടാക്കി പ്രദേശത്തെ ഭീതിയിലാക്കി നേട്ടംകൊയ്യാനുള്ള ഇവരുടെ ശ്രമം ജനങ്ങൾ ഒറ്റക്കെട്ടായിനിന്ന്​ ചെറുത്തുതോൽപിക്കുമെന്നും അവർ പറഞ്ഞു.

സി.പി.എം പ്രകടനത്തിനുനേരെ ബോംബെറിഞ്ഞതിൽ പ്രതിഷേധിച്ച്​ തിങ്കളാഴ്​ച രാവിലെ ആറു മുതൽ ​ൈവകീട്ട്​ ആറുവരെ പാനൂരിൽ സി.പി.എം ഹർത്താൽ പ്രഖ്യാപിച്ചു. പാനൂർ മുനിസിപ്പാലിറ്റി, ചൊക്ലി, പന്ന്യന്നൂർ, മൊകേരി, തൃപ്പങ്ങോട്ടൂർ, കുന്നോത്തുപറമ്പ് പഞ്ചായത്തുകളിലാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽനിന്ന് ഒഴിവാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.