Latest News

കൃത്രിമ ടിക്കറ്റില്‍ വിമാനത്താവളത്തില്‍ പ്രവേശിച്ച യുവാവ് പിടിയില്‍

കൊണ്ടോട്ടി: വിമാനടിക്കറ്റ് വ്യാജമായി നിര്‍മിച്ച് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രവേശിച്ച യുവാവ് അറസ്റ്റില്‍. തലശ്ശേരി പെരിങ്ങത്തൂര്‍ പുളിയനംമ്പാറ കൊക്കരിയില്‍ സവാദ്(30) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ ഒമ്പതരക്കാണ് സംഭവം.[www.malabarflash.com]

സവാദ് ഇന്‍ഡിഗോ എയര്‍വിമാനത്തില്‍ പോകാനുള്ള യാത്രക്കാരനായാണ് കരിപ്പൂരിലെത്തിയത്. ടെര്‍മിനലിനുള്ളില്‍ പ്രവേശിച്ചശേഷം പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച ഇയാളെ കേന്ദ്ര സുരക്ഷാസേന തടഞ്ഞ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ കൃത്രിമ വിമാന ടിക്കറ്റിലാണ് വിമാനത്താവളത്തില്‍ കയറിയതെന്ന് ബോധ്യമായത്.

മറ്റൊരാളുടെ വിമാന ടിക്കറ്റ് തിരുത്തി സ്വന്തം പേര് എഴുതി ചേര്‍ത്താണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. സഹോദരിയെ യാത്രയയക്കാനാണ് കൃത്രിമം കാണിച്ചതെന്ന് ഇയാള്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.