Latest News

മംഗളൂരുവില്‍ ഐ.എസ്. സാന്നിധ്യം: സലഫിനേതാവിനെ ചോദ്യംചെയ്തു

മംഗളൂരു: മംഗളൂരുവില്‍ ഐ.എസ്. സാന്നിധ്യമുണ്ടെന്നു മുന്നറിയിപ്പുനല്‍കിയ സലഫിനേതാവിനെ പോലീസ് ചോദ്യംചെയ്തു. സൗത്ത് കര്‍ണാടക സലഫി മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് ഇസ്മായില്‍ ഷാഫിയെയാണ് സിറ്റി പോലീസിന്റെയും ദക്ഷിണകന്നഡ ജില്ലാ പോലീസിന്റെയും പ്രത്യേകസംഘം ചോദ്യംചെയ്തത്.[www.malabarflash.com]

കര്‍ണാടകത്തിലെ തീരദേശജില്ലകളില്‍ ഐ.എസിലേക്ക് യുവാക്കളെ നിയോഗിക്കാന്‍ ശ്രമിച്ചവരില്‍ മലയാളികളുണ്ടെന്ന് ഇസ്മായില്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയതായാണ് സൂചന. കുറച്ചു മാസങ്ങള്‍ക്കുമുന്‍പ് കേരളത്തില്‍നിന്നുള്ള രണ്ടു യുവാക്കള്‍ ഉള്ളാള്‍, ബണ്ട്വാള്‍, കട്ടിപ്പള്ള മേഖലകളിലെത്തി യുവാക്കള്‍ക്ക് പ്രത്യേക പഠനക്ലാസുകള്‍ നടത്തി. അതിനുശേഷം രണ്ടു യുവാക്കളെ മംഗളൂരുവില്‍നിന്ന് കാണാതായിട്ടുണ്ട്. ഇവര്‍ എവിടെയാണെന്ന് ഇതുവരെ വിവരമില്ലെന്നും അദ്ദേഹം പോലീസിനോടു പറഞ്ഞു.

സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച ഇസ്മായിലിന്റെ സന്ദേശം ബ്യാരിഭാഷയിലാണ്. ഇത് തര്‍ജമചെയ്ത് പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ചേദ്യംചെയ്തത്.

മംഗളൂരുമേഖലയില്‍ യുവാക്കളെ ഐ.എസിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അതില്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നുമാണ് ഇസ്മായില്‍ ഒരു യോഗത്തില്‍ പ്രസംഗിച്ചത്. ഇത് ആരോ സാമൂഹികമാധ്യമത്തില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.