ചങ്ങനാശേരി: പണമിടപാടു തർക്കത്തെത്തുടർന്നു കരാറുകാരൻ ഇടിച്ചു തകർത്ത ജനാലച്ചില്ലിന്റെ ബാക്കി ഭാഗം അടർന്ന് നെഞ്ചിലേക്കു വീണു തുളച്ചുകയറി വീട്ടമ്മ മരിച്ചു. വാകത്താനം പഴയ പോസ്റ്റ് ഓഫീസിനു സമീപം നല്ലേക്കടവ് ഭാഗത്തു താഴത്തെവീട്ടിൽ സുരേഷിന്റെ ഭാര്യ സീമ(34)യാണു മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30നാണ് നാടിനെ ഞെട്ടിച്ച സംഭവം.[www.malabarflash.com]
സംഭവം നടന്നയുടൻ സീമയെ കോട്ടയം ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാകത്താനം പോലീസ് നടപടി സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾ ഏറ്റുവാങ്ങി.
മക്കൾ: സൂരജ് എസ്. കുമാർ (വിഎച്ച്എസ്സി തൃക്കോതമംഗലം), സൂര്യ എസ്. സുരേഷ് (എൻഎസ്എസ് എച്ച്എസ് തൃക്കോതമംഗലം), സനീഷ് എസ്. കുമാർ (മൂന്നര വയസ്).

സംഭവവുമായി ബന്ധപ്പെട്ടു വീടിന്റെ കരാറുകാരൻ കുളത്തിങ്കൽ മാത്യു(മോനിച്ചൻ-46)വിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരു വർഷം മുന്പാണ് സുരേഷിന്റെ വീടു നിർമിച്ചത്. വീടിന്റെ നിർമാണം ആറു ലക്ഷം രൂപയ്ക്കു കരാറെടുത്തു നടത്തിയതു കുളത്തിങ്കൽ മാത്യു (മോനിച്ചൻ) എന്നയാളായിരുന്നു. വീടു നിർമാണം പൂർത്തിയാക്കി ഒരു വർഷം മുന്പാണ് സുരേഷും കുടുംബവും താമസം ആരംഭിച്ചത്.

അഞ്ചരലക്ഷം രൂപ വീടിന്റെ കരാർ ഇനത്തിൽ മാത്യുവിനു നൽകിയിരുന്നു. ബാക്കി അന്പതിനായിരം രൂപ നൽകാനുണ്ടായിരുന്നു. പലതവണ മാത്യു പണം ആവശ്യപ്പെട്ടെങ്കിലും കൊടുക്കാൻ സുരേഷിനു സാധിച്ചില്ല. തിങ്കളാഴ്ച വൈകുന്നേരം 6.30ന് മാത്യു വീണ്ടും സുരേഷിന്റെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി തർക്കവുമുണ്ടായി. രോഷാകുലനായ മാത്യു വീടിന്റെ മുൻവശത്തെ ജനാലച്ചില്ലുകൾ അടിച്ചുപൊട്ടിച്ചു. ഇതിനു ശേഷം മാത്യു തിരികെപ്പോയി. തകർത്ത ജനാലച്ചില്ലുകളുടെ കുറെ ഭാഗം മുറ്റത്തേക്കു പൊട്ടി വീണിരുന്നു. വീട്ടിൽ കുട്ടികൾ ഉള്ളതിനാൽ നിലത്തുവീണ ചില്ലുകൾ പെറുക്കിമാറ്റി വൃത്തിയാക്കാൻ സീമ തീരുമാനിച്ചു.
ഉയരത്തിലുള്ള ജനാലയുടെ താഴെയിരുന്നു ചില്ലുകഷണങ്ങൾ പെറുക്കി മാറ്റുന്നതിനിടെ ജനാലയിൽ ബാക്കിനിന്നിരുന്ന കൂർത്ത മുനയുള്ള വലിയൊരു ചില്ലുകഷണം സീമയുടെ നെഞ്ചിലേക്കു വീഴുകയായിരുന്നു. ജനാലയിൽനിന്നു വീണ ചില്ലുകഷണം നെഞ്ചിൽ തുളച്ചുകയറി. സീമയെ വീട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. താഴേക്കു പതിച്ച കഷണത്തിൽനിന്ന് ഒന്നര സെന്റിമീറ്ററുള്ള ഭാഗം ഒടിഞ്ഞു നെഞ്ചിൽ തറച്ചതാണ് രക്തസ്രാവത്തിനും മരണത്തിനും കാരണമെന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
മാത്യുവിനെതിരേ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണി മുഴക്കിയതിനും നാശം വരുത്തിയതിനും പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. ചങ്ങനാശേരി ഡിവൈഎസ്പി ആർ. ശ്രീകുമാർ, വാകത്താനം സിഐ മനോജ്കുമാർ, എസ്ഐ സിബി തോമസ് എന്നിവർ സംഭവസ്ഥലത്തെത്തി.

No comments:
Post a Comment