ന്യൂഡൽഹി: ഡൽഹിയിൽ പടക്ക വിൽപ്പന നിരോധിച്ച സുപ്രീം കോടതി വിധിക്കെതിരേ പ്രതിഷേധിച്ച് ഹിന്ദു സംഘടനാ പ്രവർത്തകർ. പ്രതിഷേധ സൂചകമായി ദീപാവലിയുടെ തലേദിവസമായ ചൊവ്വാഴ്ച വൈകിട്ട് ഇവർ സുപ്രീം കോടതിക്കു മുന്നിൽ പടക്കം പൊട്ടിച്ചു.[www.malabarflash.com]
സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ അറസ്റ്റ് ചെയ്തു തിലക് മാർഗ് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇവരിൽ മൂന്നു സ്ത്രീകളും ഉൾപ്പെടുന്നു. ആസാദ് ഹിന്ദു ഫൗജ് എന്ന സംഘടനയിലെ അംഗങ്ങളാണ് തങ്ങളന്ന് അറസ്റ്റിലായവർ പറഞ്ഞു.
ബിജെപി ഡൽഹി ഘടകത്തിന്റെ മാധ്യമവക്താവായ തജീന്ദർ ഭാഗ ഡൽഹി തെരുവുകളിലെ കുട്ടികൾക്ക് പടക്കങ്ങൾ വിതരണം ചെയ്യുകയും പിന്നീട് ഇതിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ഡൽഹിയിലെ പടക്ക വിൽപ്പനയ്ക്ക് ഒക്ടോബർ 31 വരെയാണ് സുപ്രീം കോടതി നിരോധനം ഏർപ്പെടുത്തിയത്. ഡൽഹിയിൽ രൂക്ഷമായ അന്തരീക്ഷ മലിനീകരണം, ദീപാവലി കഴിയുന്നതോടെ ഗുരുതരമാകുമെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റീസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ദീപാവലി കാലത്ത് പടക്കങ്ങളുടെ ഉപയോഗം വ്യാപകമാണെന്നും അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി മൂന്നു വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കഴിഞ്ഞ വർഷം രാജ്യതലസ്ഥാനത്തു പടക്കങ്ങൾ വിൽക്കുന്നതു നിരോധിച്ചിരുന്നു.
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിപ്പിക്കുന്ന അവസ്ഥയിലെത്തിയതാണെന്നും ദീപാവലി സീസണ് കഴിയുന്പോൾ വായുവിൽ പുക പാളികളായി നിറഞ്ഞുനിൽക്കുന്നത് പ്രകടമാണെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു.

No comments:
Post a Comment