കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികളെ ഭീതിയിലാഴ്ത്തുന്ന തരത്തിൽ വാട്ട്സ് ആപ്പ് സന്ദേശങ്ങൾ ഹിന്ദിയിൽ പ്രചരിപ്പിച്ചതിന് ആസാമിലെ കാർബി ജില്ലയിലെ ബൻഡൽഗാൻ സ്വദേശിയായ ഉമ്മർ ഇക്ക(23)നെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
പാലായിലെ ബേക്കറിയിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. ഇതരസംസ്ഥാന തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച്, തൊഴിലാളികളും കേരളീയരും തമ്മിൽ പരസ്പരം വിദ്വേഷവും കലഹവും വരുത്തണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടിയുള്ള സന്ദേശങ്ങൾ 9526948265 എന്ന ഫോണ് നന്പറിൽനിന്ന് ഉമ്മർ അയയ്ക്കുകയായിരുന്നു.
കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ വർധിച്ചുവരുന്നതിനാൽ കേരളത്തിലെ തൊഴിലാളികൾക്കു തൊഴിൽസാധ്യത ഇല്ലാതാവുകയാണെന്നും കേരള സർക്കാരിന്റെ അറിവോടുകൂടി അന്യസംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തി ഭീതി ഉണ്ടാക്കി കേരളത്തിൽനിന്ന് തൊഴിലാളികളെ പറഞ്ഞയയ്ക്കുകയാണെന്നും മറ്റുമുള്ള വ്യാജ സന്ദേശം ഹിന്ദിയിൽ വോയ്സ് ക്ലിപ്പുകളായിട്ടും ഇയാൾ പ്രചരിപ്പിച്ചിരുന്നു.
ഇതരസംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തിയ ചിത്രങ്ങളും എട്ടു ചെറുപ്പക്കാർ കൊലചെയ്യപ്പെട്ട നിലയിൽ കിടക്കുന്നതായിട്ടുള്ള ചിത്രങ്ങളും, പലരുടെയും ഫോണിലേക്കും അയച്ചു വ്യാജപ്രചാരണം നടത്തിയതിന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

No comments:
Post a Comment