Latest News

യുവതിയും പിഞ്ചുകുഞ്ഞും കുളത്തില്‍ മരിച്ച നിലയില്‍

കുമ്പള: യുവതിയും പിഞ്ചുകുഞ്ഞും കുളത്തില്‍ മരിച്ച നിലയില്‍. കുമ്പള ബാദൂരിലെ പത്മനാഭയുടെ ഭാര്യയും ചൗക്കി ഷിറിബാഗിലുവിലെ കൃഷ്ണന്‍-ഹേമലത ദമ്പതികളുടെ മകളുമായ ശ്രുതി(28), ഏഴുമാസം പ്രായമുള്ള മകന്‍ ആയുഷ് എന്നിവരെയാണ് ബുധനാഴ്ച രാവിലെ വീടിന് സമീപത്തെ തോട്ടത്തിലുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

ചൊവ്വാഴ്ച രാത്രി ശ്രുതി ഭക്ഷണം കഴിച്ച ശേഷം കുഞ്ഞിനൊപ്പം കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ ശ്രുതിയെയും കുഞ്ഞിനെയും കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.