കാസര്‍കോട്: കാറില്‍ തട്ടിലൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ചനടത്തിയെന്ന പരാതിയില്‍ കോടതിനിര്‍ദേശപ്രകാരം തെലങ്കാനയിലെ രണ്ട് എസ്.ഐ.മാരുള്‍പ്പെടെ നാലു പോലീസുകാരുടെ പേരില്‍ കേസെടുത്തു.[www.malabarflash.com]
ഷിറിബാഗിലു മഞ്ചത്തടുക്ക കോലത്തിങ്കാല്‍ ഹൗസില്‍ അബ്ദുള്‍ റഹ്മാനാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതിനല്‍കിയത്.
തെലങ്കാന രംഗറെഡ്ഡി ജില്ലയിലെ മൊമിപ്പേട്ട്, നവാബ് പേട്ട് പോലീസ് സ്റ്റേഷനുകളിലെ എസ്.ഐ.മാരുടെയും നവാബ് പേട്ട് സ്റ്റേഷനിലെ രണ്ടു കോണ്‍സ്റ്റബിള്‍മാരുടെയും പേരിലാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്. സെപ്റ്റംബര്‍ 20-ന് ഉച്ചയ്ക്ക് 12.30-ന് വിദ്യാനഗര്‍ പെട്രോള്‍ പമ്പിന് സമീപത്തുനിന്നാണ് തട്ടിക്കൊണ്ടുപോയത്.
കാറിലെത്തിയ പോലീസ് സംഘം തെലങ്കാനയിലെ കേസില്‍ പ്രതികളായ മകനും ഭാര്യാസഹോദരനും കീഴടങ്ങിയില്ലെങ്കില്‍ പ്രതിയാക്കുമെന്നുപറഞ്ഞ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാറില്‍ കയറ്റിക്കൊണ്ടുപോയെന്നാണ് പരാതി. കൈയിലുണ്ടായിരുന്ന റാഡോ വാച്ചും മൊബൈല്‍ ഫോണും 14,000 രൂപയും പിടിച്ചുവാങ്ങുകയും പിന്നീട് മൊമിപ്പേട്ട് സ്റ്റേഷനിലെത്തിച്ച് മര്‍ദിക്കുകയും ചെയ്തു.

സംഭവം നടന്നത് കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് കാസര്‍കോട് പോലീസിന് കൈമാറുമെന്ന് വിദ്യാനഗര്‍ എസ്.ഐ. കെ.പി.വിനോദ്കുമാര്‍ പറഞ്ഞു.
No comments:
Post a Comment