കാസര്‍കോട്: ചെമ്പിരിക്ക ഖാസിയും പ്രമുഖ പണ്ഡിതനുമായ സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കാസര്‍കോട് ജില്ലാ പോലീസ് ചീഫ് കെ ജി സൈമണാണ് ഇക്കാര്യം അറിയിച്ചത്.[www.malabarflash.com]
കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായര്‍, കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്‍ എന്നിവര്‍ക്ക് അന്വേഷണ ചുമതല
ആരോപണം ഉന്നയിച്ച് അപ്രത്യക്ഷനായ ഓട്ടോ ഡ്രൈവര്‍ ആദൂര്‍ പരപ്പയിലെ അഷ്‌റഫിനെ കണ്ടെത്തി കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടു വരാനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
ആരോപണം നേരിടുന്ന നീലേശ്വരത്തെ എ എസ് ഐ ഹനീഫില്‍ നിന്നും, വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫിന്റ ഭാര്യാ പിതാവ് നീലേശ്വരത്തെ സുലൈമാനില്‍ നിന്നും മറ്റും പോലീസ് വിവരങ്ങള്‍ ശേഖരിക്കും.
No comments:
Post a Comment