Latest News

കുവൈത്ത് മന്ത്രിസഭ രാജിവച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ പതിനാറംഗ മന്ത്രിസഭ രാജിവെച്ചു. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍-മുബാറക് അല്‍-ഹാമദ് അല്‍ സബ രാജിക്കത്ത് അമീര്‍ ശൈഖ് സബാ അല്‍ -അഹമ്മദ് അല്‍-ജാബിര്‍ അല്‍സബയ്ക്ക് കൈമാറി.[www.malabarflash.com]

മന്ത്രിസഭയുടെ രാജി സ്വീകരിച്ച അമീര്‍ അടുത്ത മന്ത്രിസഭ വരുന്നതുവരെ ഇടക്കാല സര്‍ക്കാരായി അധികാരത്തില്‍ തുടരാന്‍ നിര്‍ദേശിച്ചു.

രാജകുടുംബാംഗവും കാബിനറ്റ്കാര്യ-വാര്‍ത്താ വിനിമയ വകുപ്പുമന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍-അബ്ദുള്ള അല്‍സബക്കെതിരേ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് മന്ത്രിസഭ രാജിവെച്ചത്. രാജകുടുംബാംഗത്തിനെതിരേ അവിശ്വാസം പാസാക്കുന്നത് ഒഴിവാക്കാന്‍വേണ്ടിയായിരുന്നു രാജി.

മന്ത്രി കൈകാര്യംചെയ്യുന്ന വകുപ്പുകളില്‍ ക്രമക്കേട് ആരോപിച്ച് 10 എം.പി.മാര്‍ ചേര്‍ന്നാണ് അവിശ്വാസത്തിനും കുറ്റവിചാരണയ്ക്കും നോട്ടീസ് നല്‍കിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും നടക്കേണ്ട പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് രാജിനല്‍കിയത്. എന്നാല്‍, പാര്‍ലമെന്റ് പിരിച്ചുവിടാന്‍ സാധ്യതയില്ലെന്ന് സ്​പീക്കര്‍ മര്‍സൂക് അല്‍-ഗാനിം അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സര്‍ക്കാര്‍ നിലവില്‍വന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.