Latest News

ജനകീയാസൂത്രണത്തെ ശക്തിപെടുത്തി നവകേരളം സൃഷ്ടിക്കല്‍ സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: ജനകീയാസൂത്രണത്തെ ശക്തിപെടുത്തി നവകേരളം സൃഷ്ടിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോപ്ലക്‌സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.[www.malabarflash.com]

പ്രാദേശിക സര്‍ക്കാരുകളായി തദ്ദേശസ്ഥാപനങ്ങളെ ഉയര്‍ത്തുകയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും പ്രദേശിക സര്‍ക്കാരുകളായി മാറുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളുമാണ് സര്‍ക്കാറിന്റെ സുഗമമായ ഭാവിക്ക് നല്ലത്. എന്നാല്‍ അധികാരം കേന്ദ്രീകരിക്കാനാണ് നമ്മുടെ രാജ്യത്ത് ചില ശക്തികള്‍ ശ്രമിക്കുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ യഥാര്‍ത്ഥ ജന സേവന കേന്ദ്രങ്ങളളായി മാറണം. തദ്ദേശ ഭരണ സ്ഥാപനങ്ങളിലുള്ളവര്‍ക്ക് ജനങ്ങളുമായി ഹൃദയ ബന്ധമുണ്ടാകണം-മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രാദേശി കാവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്നതില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എം.രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.പി.കരുണാകരന്‍ എം.പി മുഖ്യാതിഥിയായിരുന്നു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫിലോമിന ജോണി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ നന്ദിയും പറഞ്ഞു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കല്‍, ആര്‍ക്കിടെക്ട് ജോസഫ് ഫിലിപ്പ്, കോണ്‍ട്രാക്ടര്‍ അബ്ദുള്‍ നാസര്‍, ആര്‍ട്ടിസ്റ്റ് ജോസഫ് പതിയില്‍ എന്നവരെ പി കരുണാകരന്‍ എം പി ആദരിച്ചു.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വിധുബാല, ഡിഡിപി കെ വിനോദ് കുമാര്‍, എല്‍എസ് ജി ഡി എക്‌സി. എഞ്ചിനീയര്‍ കെ എം കുഞ്ഞുമോന്‍, എം വത്സലന്‍, അബ്ദുള്‍ മജീദ്, കെ പി സതീശ്ചന്ദ്രന്‍, വിനോദ് കുമാര്‍ പളളയില്‍ വീട്, സാബു എബ്രഹാം തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.