Latest News

കുവൈത്തില്‍ വധശിക്ഷയില്‍ നിന്നും ഇളവ് ലഭിച്ച 15 ഇന്ത്യക്കാരില്‍ 4 മലയാളികള്‍

കുവൈറ്റിസിറ്റി: കുവൈത്ത് അമീറിന്റെ കാരുണ്യപട്ടികയില്‍ വധശിക്ഷക്കു വിധിക്കപെട്ട 17 ഇന്ത്യക്കാരില്‍ 15 പേര്‍ക്കാണ് ജീവപര്യന്തമായി ശിക്ഷയില്‍ ഇളവ് ലഭിച്ചത്. ഇവരില്‍ നാലു പേര്‍ മലയാളികളാണ്.[www.malabarflash.com]

കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദീഖ്, , മലപ്പുറം സ്വദേശി ഫൈസല്‍ മഞ്ഞട്ടുചാലില്‍, പാലക്കാട് സ്വദേശി ശാഹുല്‍ ഹമീദ്, നിയാസ് മുഹമ്മദ് ഹനീഫ എന്നിവരാണ് വധശിക്ഷയില്‍ നിന്നും ഇളവ് നല്‍കി ജീവപര്യന്തം ലഭിച്ചവര്‍.

ഇവരില്‍ നിയാസ് മുഹമ്മദ് ഹനീഫ ഒഴികെ മറ്റു മൂന്നു പേരും ഒരേ കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ്. നാലു കോടി രൂപയുടെ മയക്കു മരുന്ന് കടത്തു കേസില്‍ 2016 ജൂലൈ മാസം കുവൈറ്റ് ക്രിമിനല്‍ കോടതി ഇവര്‍ക്കു വധശിക്ഷ വിധിച്ചത് .

കഴിഞ്ഞ റംസാനോട് അനുബന്ധിച്ചു കുവൈറ്റ് അമീര്‍ ഷേക്ക് സാബ അല്‍-അഹമ്മദ് അല്‍-ജാബിര്‍ അല്‍-സാബ ആയിരത്തോളം തടവുകാര്‍ക്കു പൊതുമാപ്പ് പ്രഖ്യാപ്പുച്ചിരുന്നു . ഇതില്‍ ഉള്‍പ്പെട്ടവരാണ് കുവൈത്തിലെ വിവിധ കോടതികളില്‍ നിന്നും അപ്പീല്‍ പ്രകാരം ശിക്ഷാ ഇളവ് ലഭിച്ചവര്‍

15 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി. മയക്കുമരുന്ന് കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രാജേഷ് കിരണ്‍ പിന്റോയെ കോടതി കുറ്റവിമുക്തനാക്കി. ഒരാളുടെ വധശിക്ഷ നടപ്പിലാക്കുന്നതാണ് കൂടാതെ ശിക്ഷ ഇളവ് ലഭിച്ച 119 ഇന്ത്യക്കാരില്‍ 53 പേരുടെ ശിക്ഷാ കാലാവധി 20 വര്‍ഷമായി ചുരുക്കിയിട്ടുണ്ട്.

ഉടന്‍ മോചിതരാകുന്ന 22 പേരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു. തല്ഹത് , സനീര്‍ എന്നിവരാണ് മലയാളികള്‍. 18 പേരുടെ ശിക്ഷാകാലാവധി നാലില്‍ മൂന്നായും 25 പേര്‍ക്ക് ശിക്ഷ പകുതിയായും ഒരാളുടെ ശിക്ഷ മൂന്നിലൊന്നായി ഇളവ് നല്‍കി. 

നര്‍ക്കോട്ടിക്, മയക്കുമരുന്ന്, മോഷണം, പിടിച്ചുപറി തട്ടിപ്പു തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പെട്ടവരാണ് ജയിലുകളില്‍ കഴിയുന്നത് ഇവരുടെ മോചനത്തിനായി ഇന്ത്യന്‍ എംബസി നിരന്തരം ചര്‍ച്ച നടത്തിവരികയാണ്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.