Latest News

മാലിക് ദീനാര്‍ (റ) ഉറൂസിന് വെള്ളിയാഴ്ച പതാക ഉയരും

കാസര്‍കോട്: ഇന്ത്യയിലെ ഇസ്ലാമിന്റെ ആവിര്‍ഭാവ കാല ചരിത്രത്തിന്റെ നാഴികകല്ലായി നിലകൊള്ളുന്ന കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ നവംമ്പര്‍ 2 വ്യാഴാഴ്ച മുതല്‍ 12 ഞായറാഴ്ച രാവിലെ വരെ മാലിക് ദീനാര്‍ (റ) ഉറൂസ് നടക്കും.[www.malabarflash.com]

ഇതിന് മുന്നോടിയായി ഒക്ടോബര്‍ ആറിന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് പള്ളി പരിസരത്ത് ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് യഹ്‌യാ തളങ്കര പതാക ഉയര്‍ത്തും. മത പണ്ഡിതരും പ്രമുഖ വ്യക്തികളും ജന പ്രതിനിധികളും സംബന്ധിക്കും.
ഒക്ടോബര്‍ 12 വ്യാഴാഴ്ച മുതല്‍ മതപ്രഭാഷണ പരമ്പര ആരംഭിക്കുമെന്ന് ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കര, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ അറിയിച്ചു. 

12ന് വൈകീട്ട് ഏഴ് മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ മത പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് കെ.എം. അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തും.
ഒക്ടോബര്‍ 13ന് അല്‍ഹാഫിസ് അനീസുല്‍ ഖാസിമി തിരുവനന്തപുരം, 14ന് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, 15ന് ഷൗക്കത്തലി വെള്ളമുണ്ട, 16ന് മീരാന്‍ ബാഖവി, 17ന് അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബംബ്രാണ, 18ന് എ.പി. മുഹമ്മദ് മുസ്ല്യാര്‍ കാന്തപുരം, 19ന് അന്‍വര്‍ അലി ഹുദവി, 20ന് സിറാജുദ്ദീന്‍ ദാരിമി കക്കാട്, 21ന് ഷാഫി സഖാഫി മുണ്ടമ്പ്ര, 22ന് അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍, 23ന് അഷ്‌റഫ് റഹ്മാനി ചൗക്കി, 24ന് അബൂഫിദ അന്‍സാരി മൗലവി റഷാദി, 25ന് അഡ്വ. ഹനീഫ് ഹുദവി ദേലംപാടി, 26ന് അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍, 27ന് ഖലീല്‍ ദാരിമി ഖാസിയാരകം, 28ന് അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, 29ന് നൗഫല്‍ ഹുദവി കൊടുവള്ളി, 30ന് അബൂ ഹന്നത്ത് കുഞ്ഞിമുഹമ്മദ് മൗലവി, 31ന് അല്‍ ഹാഫിസ് സിറാജുദ്ദീന്‍ അല്‍ ഖാസിമി പത്തനാപുരം, നവംമ്പര്‍ ഒന്നിന് ഹാറൂണ്‍ അഹ്‌സനി ഉള്ളാള്‍ എന്നിവര്‍ പ്രഭാഷണം നടത്തും. രാത്രി 7 മണിക്ക് പ്രഭാഷണം ആരംഭിക്കും.
നവംമ്പര്‍ 2 വ്യാഴാഴ്ച രാത്രി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്ത് കോയ തങ്ങള്‍ ഉറൂസ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍, ത്വാഖ അഹമദ് മൗലവി, എം.ടി. അബ്ദുല്ല മുസ്ല്യാര്‍, ഹസ്സന്‍ സഖാഫി സംബന്ധിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രമുഖ പണ്ഡിതമ്മാരും, വാഗ്മികളും, നേതാക്കളും സംബന്ധിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.