കാസര്‍കോട്: ചരിത്രപ്രസിദ്ധമായ തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉറൂസിന് പതാകയയുര്‍ന്നു. വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിനുശേഷം ഉറൂസ് കമ്മിറ്റി പ്രസിഡന്റ് യഹ്യ തളങ്കരയാണ് പതാക ഉയര്‍ത്തിയത്.[www.malabarflash.com]
നൂറുകണക്കിന് വിശ്വാസികള്‍ തക്ബീര്‍ ധ്വനി മുഴക്കി ചടങ്ങിന് സാക്ഷ്യംവഹിച്ചു. കീഴൂര്‍-മംഗളൂരു സംയുക്ത ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. നവീകരിച്ച മസ്ജിദ് കമ്മിറ്റി ഓഫീസും അദ്ദേഹം തുറുന്നു. നവംബര്‍ രണ്ടുമുതല്‍ 12 വരെയാണ് ഉറൂസ്.
ഇതിന് മുന്നോടിയായുള്ള മതപ്രഭാഷണ പരമ്പര ഒക്ടോബര്‍ 12-ന് തുടങ്ങും. വൈകീട്ട് ഏഴിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് വലിയ പള്ളി ഖത്തീബ് കെ.എം.അബ്ദുല്‍മജീദ് ബാഖവി പ്രഭാഷണം നടത്തും.

No comments:
Post a Comment