Latest News

പ്രണയ നൈരാശ്യം; ഷാർജയിൽ യുവാവ് ലഹരി ഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഷാർജ: പ്രണയ നൈരാശ്യത്തെ തുടർന്ന് ഷാർജയിൽ 21 വയസുള്ള അറബ് യുവാവ് 24 ലഹരി ഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഷാർജ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.[www.malabarflash.com] 

യുവാവിനെ ഷാർജയിലെ കുവൈത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിരീക്ഷണത്തിലാണ്. ആശുപത്രി അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്. ഇയാളുടെ നിലഗുരുതരമായിരുന്നുവെങ്കിലും പിന്നീട് മെച്ചപ്പെട്ടു.

ഷാർജയിലെ അൽ ടോനിൽ കുടുംബത്തോടൊപ്പമാണ് യുവാവ് താമസിക്കുന്നത്. കാമുകിയുമായുള്ള പ്രണയം തകർന്നതിനു പിന്നാലെ ഇയാൾ ചില അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 

വീട്ടുകാർ കാണുമ്പോൾ ലഹരി ഗുളികകൾ അമിതമായി കഴിച്ച യുവാവ് അബോധാവസ്ഥയിൽ കിടക്കുന്നതാണ്. ഉടൻ തന്നെ നാഷനൽ ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിൽ എത്തിച്ചു. തുടർ അന്വേഷണത്തിന് കേസ് ബുഹൈറ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.