കാഞ്ഞങ്ങാട്: കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് തെന്നി വീണ് സി.ഐ.ക്കും ഭാര്യക്കും പരിക്കേറ്റു. ഹൊസ്ദുര്‍ഗ് സി.ഐ. സി.കെ സുനില്‍ കുമാര്‍ (43), ഭാര്യ നീതാറാണി (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്.[www.malabarflash.com]
ഞായറാഴ്ച ഉച്ചക്ക് ദേശീയ പാതയില്‍ പൊള്ളക്കടയിലാണ് അപകടമുണ്ടായത്. വാഗണര്‍ കാറില്‍ കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്നു സുനില്‍ കുമാറും ഭാര്യയും. പരിക്കേറ്റ ഇരുവരും സ്വകാര്യാസ്പത്രിയില്‍ ചികിത്സ തേടി. കാറിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു.
No comments:
Post a Comment