ഉപ്പള: ഒന്നര വര്‍ഷം മുമ്പ് പല്ലു വേദനയില്‍ തുടങ്ങി അന്നനാളം വരെ ഗ്രസിച്ച് ഉമിനീര് പോലും ഇറക്കാന്‍ പ്രയാസപ്പെട്ടു ജീവിതം വഴിമുട്ടുകയും പിന്നീട് മരണത്തിനു കീഴടങ്ങുകയും ചെയ്ത ഉപ്പള മള്ളങ്കൈയിലെ വാടകവീട്ടില്‍ താമസക്കാരനായ അബ്ദുല്‍ അസീസിന്റെ മൂന്നു മാസം പ്രായമായ കുട്ടിയടക്കം അഞ്ചു മക്കളും ഇനി കാന്തപുരത്തിന്റെ തണലിൽ. അസീസിന്റെ കുട്ടികളെ കാരന്തൂര്‍ മർക്കസ് ഭാരവാഹികൾ വീട്ടിലെത്തി ഏറ്റെടുത്തു.[www.malabarflash.com]
പഠനം അടക്കമുള്ള ചെലവുകളാണ് മർക്കസ് ഏറ്റെടുത്തത്. കുട്ടികൾക്കും അസീസിൻറെ ഭാര്യക്കുമായി വീട് നൽകുന്നതിനായി അബൂതമാം ചെയർമാനും മെഹമൂദ് കൈക്കമ്പ കൺവീനറുമായി സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. പച്ചമ്പളയിൽ ഏകദേശം ആയിരം സ്ക്വാർ ഫീറ്റിലുള്ള വീട് എടുത്ത് നൽകാൻ സഹായ സമിതി തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
മരണപ്പെട്ട അസീസിൻറെ വീട്ടിലെത്തിയ മർക്കസ് സി.ആർ.ഒ മർസൂഖ് സഅദി, മർക്കസ് പ്രതിനിധികളായ മർസൂഖ് നൂറാനി, സഖാഫി സൂറ ജില്ലാ ചെയർമാൻ അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ, കൺവീനർ മൂസ സഖാഫി കളത്തൂർ, മുസ്ലിം ജമാഅത്ത് ഉപ്പള സോൺ ജനറൽ സെക്രട്ടറി മുഹമ്മദ് എം.പി മണ്ണംകുഴി, ഫിനാൻസ് സെക്രട്ടറി മുഹമ്മദ് ഹാജി അലങ്കാർ, എസ്‌വൈഎസ് ഉപ്പള സോൺ സെക്രട്ടറി ഷാഫി സഅദി ഷിറിയ, പ്രതിനിധികളായാ മൊയ്‌തീൻ സി.എം, അബ്ദുൽ റഹ്‌മാൻ മിൽമ, സഹായസമിതി അംഗങ്ങളായ അബൂബക്കർ തമാം, മഹമൂദ് കൈക്കമ്പ, കെ.എഫ് ഇഖ്ബാൽ ഉപ്പള, റൈഷാദ് ഉപ്പള എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

No comments:
Post a Comment