കായംകുളം: വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ തലേന്നു ഒളിച്ചോടിയ പെണ്‍കുട്ടിയേയും പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയേയും ഒടുവിൽ പോലീസ് കണ്ടെത്തി.[www.malabarflash.com]
വള്ളികുന്നം കാരാഴ്മയിൽനിന്നും ഒളിച്ചോടിയ പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയേയും പതിനേഴുകാരനെയുമാണ് ഇടുക്കി നെടുങ്കണ്ടത്തുനിന്നും കഴിഞ്ഞ ദിവസം രാത്രി പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 11ന് കൊല്ലം പ്രാക്കുളം സ്വദേശിയായ യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം നടക്കാനിരിക്കെയാണ് ഇവർ ഒളിച്ചോടിയത്. ശനിയാഴ്ച രാവിലെ പത്തരയോടെ കല്യാണത്തിനു മുല്ലപ്പൂവ് വാങ്ങാനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ പിന്നീട് കാണാതാകുകയായിരുന്നു.
വീട്ടുകാർ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് മുറിയിൽ നടത്തിയ പരിശോധനയിൽ പെണ്‍കുട്ടിയുടെ കത്ത് ലഭിച്ചു. ഇതിൽനിന്നാണ് യുവതി ആണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്നും അയാൾക്കൊപ്പം പോയതാണെന്നും മനസിലായത്. തുടർന്ന് ബന്ധുക്കൾ വള്ളികുന്നം പോലീസിൽ പരാതി നൽകി. കാരാഴ്മയിലുള്ള മക്കളില്ലാത്ത ദന്പതികൾ രണ്ടുവയസ് പ്രായമുള്ളപ്പോൾ പെണ്‍കുട്ടിയെ ദത്തെടുത്തു വളർത്തുകയായിരുന്നു. ഭർത്താവ് അർബുദ രോഗം മൂലം മരിച്ചതിനെത്തുടർന്ന് പെണ്‍കുട്ടിയുടെ സംരക്ഷണം വളർത്തമ്മയ്ക്കായിരുന്നു.
ആകെയുണ്ടായിരുന്ന ഏഴുസെന്റ് വസ്തുവും വീടും വിറ്റ പണം കൊണ്ട് വളർത്തുമകളായ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് അയപ്പിക്കാൻ വാടക വീട്ടിൽ ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് പെണ്‍കുട്ടി ഒളിച്ചോടിയത്. ഇതേ തുടർന്ന് വളർത്തമ്മയുടെ ആരോഗ്യനില വഷളാവുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയുമാണ്. നെടുങ്കണ്ടം പോലീസ് പിടികൂടിയ പെണ്‍കുട്ടിയെയും പതിനേഴുകാരനെയും വള്ളികുന്നം പൊലീസിനു കൈമാറി.
സംശയകരമായ സാഹചര്യത്തിൽ നെടുങ്കണ്ടത്ത് കണ്ടെത്തിയ ഇവരെ ഒരു ഓട്ടോറിക്ഷ ഡ്രൈവർ നൽകിയ വിവരത്തെത്തുർന്ന് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

No comments:
Post a Comment