Latest News

എന്റോസള്‍ഫാന്‍ : സുപ്രിം കോടതി വിധി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം - എ.എന്‍.ഷംസീര്‍ എം.എല്‍.എ

കാസറകോട് : എന്റോസള്‍ഫാന്‍ വിഷയത്തില്‍ സുപ്രിം കോടതി വിധി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍.ഷംസീര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.[www.malabarflash.com] 

ഡി.വൈ.എഫ്.ഐ നടത്തിയ നിയമ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് സുപ്രീം കോടതി എന്റോസള്‍ഫാന്‍ ഇരകള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ എന്റോസള്‍ഫാന്‍ കമ്പനിയില്‍ നിന്ന് പിഴ ഈടാക്കി ഇരകള്‍ക്ക് 5 ലക്ഷം വീതം നല്‍കണമെന്നായിരുന്നു വിധി. 

സംസ്ഥാന സര്‍ക്കാര്‍ 81 കോടി രൂപ ഇരകള്‍ക്കു വേണ്ടി ചെലവഴിച്ചപ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ പോലും നല്‍കാന്‍ നടപടി സ്വീകരിച്ചില്ല. മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഒപ്പമാണ് എന്ന് അദ്ദേഹം പറഞ്ഞു. 

കാസറകോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.എന്‍.ഷംസീര്‍. ജില്ലാ പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.ജെ.സജിത്ത്, കെ.സബീഷ്, രേവതി കുമ്പള എന്നിവര്‍ സംസാരിച്ചു. പി.ശിവപ്രസാദ് സ്വാഗതം പറഞ്ഞു. മാര്‍ച്ചിന് സി.ഐ.സുബൈര്‍, എം.രാജീവന്‍, സി.സുരേശന്‍, കെ.ജയന്‍, ടി.കെ.മനോജ്, പി.കെ.നിഷാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.