കാസര്‍കോട്: വ്യാപാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ 13നു കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്)യില്‍ ആരംഭിക്കും.[www.malabarflash.com]
ഹൊസങ്കടി, ആനക്കല്ല് റോഡിലെ വാച്ച്‌വര്‍ക്‌സ് ഉടമയായിരുന്ന മഞ്ചേശ്വരം ഉദ്യാവര്‍ സ്വദേശി സുരേഷി(51)നെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് ആരംഭിക്കുന്നത്. മഞ്ചേശ്വരം ബഡാജെ ഗോപി കോമ്പൗണ്ടിലെ ഇബ്രാഹിം ഖലീല്‍ (32)ആണ് പ്രതി.
2015 മാര്‍ച്ച് 14നാണ് കേസിനാസ്‌പദമായ സംഭവം. മുന്‍ വിരോധം വെച്ച് പ്രതി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
സംഭവം നടക്കുന്നതിന് അഞ്ചു ദിവസം മുമ്പ് ഇബ്രാഹിം ഖലീലിനെ ചിലര്‍ മര്‍ദ്ദിച്ചിരുന്നുവത്രേ. ഇതുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്നാണ് നിഗമനം.
അന്നത്തെ കുമ്പള സി ഐ ആയിരുന്ന കെ പി സുരേഷ് ബാബുവാണ് കേസന്വേഷിച്ചത്. കേസില്‍ മൊത്തം 43 സാക്ഷികളാണുള്ളത്.
No comments:
Post a Comment