കോഴിക്കോട്: നവവധുവിനെ കാണാന്‍ ഹോസ്റ്റലിന് സമീപമെത്തിയ വരനായ എസ്.ഐ.ക്കെതിരേ സദാചാര പോലീസുകാരുടെ വക ചോദ്യംചെയ്യല്‍. മെഡിക്കല്‍ കോളേജ് എസ്.ഐ. ഹബീബുള്ളയെയാണ് സദാചാര പോലീസുകാര്‍ ചോദ്യംചെയ്തത്.[www.malabarflash.com]
എരഞ്ഞിപ്പാലത്തെ ഹോസ്റ്റലിനു സമീപം രാത്രി 10.30നാണ് സംഭവം. നിക്കാഹ് ചെയ്ത യുവതിയെ കാണാന്‍ എത്തിയപ്പോഴാണ് ചിലര്‍ എസ്.ഐ.യെ ചോദ്യംചെയ്തത്. ഇരുവരും ഹോസ്റ്റലിന് സമീപത്തുള്ള ഇടവഴിയില്‍നിന്ന് സംസാരിക്കുകയായിരുന്നു.
ചോദ്യംചെയ്യുന്നത് എസ്.ഐ. എതിര്‍ത്തതോടെ കൂടുതല്‍ ആളുകളെത്തി. ഇതോടെ വിവാഹം നിശ്ചയിച്ചവരാണെന്ന് പറഞ്ഞെങ്കിലും ആളുകള്‍ പിന്മാറാന്‍ തയ്യാറായില്ലെന്ന് എസ്.ഐ. പറഞ്ഞു. കൂടുതല്‍ ആളുകള്‍ എത്തിയതോടെ ഹബീബുള്ള ഔദ്യോഗിക വാഹനത്തില്‍ തിരിച്ചുപോയി.

യൂണിഫോമിലെത്തിയ എസ്.ഐ.യെയാണ് ഒരുസംഘം ചോദ്യംചെയ്തത്. നവംബര്‍ ഒമ്പതിനാണ് ഇരുവരുടെയും വിവാഹസത്കാരം. ഇതുമായി ബന്ധപ്പെട്ട് വാങ്ങിയ സാധനങ്ങള്‍ നല്‍കാന്‍ എത്തിയതായിരുന്നു ഹബീബുള്ള.
അതേസമയം, ചോദ്യംചെയ്യാനെത്തിയ പതിനാറുവയസ്സുള്ള വിദ്യാര്‍ഥിയെ എസ്.ഐ. മര്‍ദിച്ചതായും പരാതിയുണ്ട്. വിദ്യാര്‍ഥിയെ മര്‍ദിക്കുന്നത് തടയാന്‍ എത്തിയ ബന്ധുകളെയും എസ്.ഐ. മര്‍ദിച്ചെന്നും നാട്ടുകാര്‍ ആരോപിച്ചു.

No comments:
Post a Comment