കാഞ്ഞങ്ങാട്: ഖത്തറിലെ സെല്‍വയില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശി മരണപ്പെട്ടു. പുഞ്ചാവി സ്വദേശി സി പി ലത്തീഫ് (38) ആണ് മരണപ്പെട്ടത്.[www.malabarflash.com]
പുലര്‍ച്ചെ ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ ഖത്തര്‍-സൗദി ദേശീയപാത സല്‍വയില്‍വെച്ച് ലത്തീഫ് ഓടിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡരികിലേക്ക് ഇറങ്ങി നിന്ന ലത്തീഫിനെ അമിത വേഗതയിലെത്തിയ മറ്റൊരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം വരുത്തിവെച്ച വാഹനം നിര്‍ത്താതെ പോയി.
ഗുരുതരമായി പരിക്കേറ്റ ലത്തീഫ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. നീലേശ്വരം ഓര്‍ച്ച സ്വദേശിനി ലെറീഫയാണ് ഭാര്യ. അഞ്ച് മക്കളുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഖത്തറിലെ ബന്ധുക്കളും സുഹൃത്തുക്കളും.
No comments:
Post a Comment