പുണെ: മലയാളി വീട്ടമ്മയെ താമസസ്ഥലത്തു കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വിശ്രാന്തവാഡിയിലെ ഫ്ലാറ്റിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന തിരുവല്ല അഴിയിടത്തുചിറ വേണാട്ടുതെക്കേതിൽ രാധാ മാധവൻനായരാണ്(70) ശനിയാഴ്ച കൊല്ലപ്പെട്ടത്.[www.malabarflash.com]
സ്വർണമാലയും വളയും മോഷണംപോയിട്ടുണ്ട്. കൊല നടത്തിയതു പരിചയക്കാരാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
സർക്കാർ സർവീസിൽനിന്നു വിരമിച്ച രാധ ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്കാണു ദാനോരി റോഡ് അംബനഗരി അപ്പാർട്മെന്റിൽ താമസിച്ചിരുന്നത്. മകനും മകളും പുണെയിൽത്തന്നെയാണു താമസം. പലവട്ടം വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് ഇരുവരും രാത്രി വീട്ടിലെത്തിയപ്പോൾ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മേശപ്പുറത്തു ചായയുടെയും വെള്ളത്തിന്റെയും ഗ്ലാസുകളും ബിസ്കറ്റും ഉണ്ടായിരുന്നു.
ശനിയാഴ്ച വൈകിട്ട് ഇവർ പാലും ബിസ്കറ്റും വാങ്ങിയെന്നും അതിഥികളുണ്ടെന്നു കടക്കാരനോടു പറഞ്ഞെന്നും വ്യക്തമായിട്ടുണ്ട്. വീട്ടിലിരുന്ന് അതിഥി ചായ കുടിച്ചതാകാമെന്നും പരിചയക്കാരാണു കൊല നടത്തിയതെന്നാണ് ഇതു നൽകുന്ന സൂചനയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഒറ്റയ്ക്കു താമസിക്കുന്നതിനാൽ ഇവർ പരിചയക്കാർക്കു മാത്രമേ വാതിൽ തുറന്നുകൊടുത്തിരുന്നുള്ളൂവെന്നു സമീപത്തെ മലയാളി സംഘടനാ പ്രവർത്തകരും പറയുന്നു.
മക്കൾ: മഞ്ജു, മനോജ്. മരുമക്കൾ: ഡോ. കേണൽ സഞ്ജയ് നിജ്‌വാൻ, ജ്യോതി.

No comments:
Post a Comment