പെരിയ: കാനറ ബാങ്കിന്റെ പെരിയയിലെ എടിഎം കൗണ്ടർ തകർത്തു കവർച്ചാശ്രമം. മോണിറ്ററും അനുബന്ധ ഉപകരണങ്ങളും ഇളക്കിമാറ്റിയെങ്കിലും കാഷ്‌ബിൻ തകർക്കാൻ കഴിയാത്തതിനാൽ പണം നഷ്ടമായിട്ടില്ലെന്നാണു കരുതുന്നതെന്നു ബാങ്ക് അധികൃതർ പറഞ്ഞു.[www.malabarflash.com]
ഞായറാഴ്ച പുലർച്ചെ 1.30നും 3.30നുമിടയിലാണു പെരിയയിലെ പ്രീമിയർ മാളിൽ പ്രവർത്തിക്കുന്ന കാനറ ബാങ്ക് ശാഖയോടു ചേർന്നുള്ള എടിഎമ്മിൽ കവർച്ച നടന്നത്.
നാലു ദിവസം തുടർച്ചയായി അവധിയായതിനാൽ വ്യാഴാഴ്ച എടിഎമ്മിൽ 20ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ഇതിൽ നാലു ലക്ഷം രൂപയോളം രണ്ടു ദിവസങ്ങളിലായി ഇടപാടുകാർ പിൻവലിച്ചതായി കംപ്യൂട്ടർ രേഖകളിൽ നിന്നു വ്യക്തമാകുന്നതായി ബാങ്ക് മാനേജർ പറഞ്ഞു. ബാക്കി 16 ലക്ഷം രൂപ കാഷ്‌ബിനിൽ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് അധികൃതരും പോലീസും.
മുംബൈയിലെ ഡൈബോൾഡ് കമ്പനിയാണു കാനറ ബാങ്കിനായി എടിഎം സ്ഥാപിച്ചത്. കമ്പനിയുടെ പ്രതിനിധി ഞായറാഴ്ച പരിശോധിച്ചെങ്കിലും കാഷ്ബിൻ തുറക്കാൻ കഴിയാത്തതിനാൽ മുംബൈയിലെ കമ്പനി ആസ്ഥാനവുമായി ബന്ധപ്പെട്ടു വിദഗ്ധരുടെ സേവനം ആവശ്യപ്പെട്ടിരിക്കുകയാണ് ബാങ്ക് അധികൃതർ. ഇവർ എത്തി കാഷ്‌ബിൻ തുറന്നാലേ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പിക്കാനാകൂ.
കവർച്ചയ്ക്കെത്തിയ രണ്ടംഗ സംഘത്തിന്റെ ദൃശ്യം എടിഎം കൗണ്ടറിലെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മുഖംമൂടിയും കയ്യുറയും തൊപ്പിയും മഴക്കോട്ടും ധരിച്ചാണ് ഇവരെത്തിയത്. കവർച്ചശ്രമത്തിനിടയിൽ പുലർച്ചെ 2.37നും മൂന്നിനും ഇവരിലൊരാൾ പുറത്തിറങ്ങി പരിസരം വീക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ എടിഎം കൗണ്ടറിന്റെ തൊട്ടുപിന്നിലെ മുറികളിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിനു പുറത്തു സ്ഥാപിച്ച ക്യാമറയിലുണ്ട്.
പുലർച്ചെ നാലിനു പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് എടിഎം കൗണ്ടറിൽ കവർച്ചശ്രമം നടന്നതായി തിരിച്ചറിഞ്ഞത്. കാസർകോട്ടു നിന്നു വിരലടയാള വിദഗ്ധരും ഡോഗ്‌സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സഥാപനങ്ങളിലെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിക്കുന്നുണ്ട്.

No comments:
Post a Comment