Latest News

വേങ്ങര ലീഗ് നിലനിര്‍ത്തി

തിരൂരങ്ങാടി: വേങ്ങര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ 23,310 വോട്ടുകള്‍ക്ക് ജയിച്ചു. ഒരു ഘട്ടത്തില്‍ പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ബഷീറിന് മുന്നിലെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഗണ്യമായി കുറഞ്ഞു.[www.malabarflash.com]

 വോട്ടെണ്ണല്‍ പൂര്‍ത്തിയായ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന്റെ ഭൂരിപക്ഷത്തില്‍ കുറവുണ്ട്.

ഫലം പുറത്തു വന്നു കൊണ്ടിരിക്കുമ്പോള്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തെത്തി. ബിജെപി സ്ഥാനാര്‍ഥി നാലാം സ്ഥാനത്താണ്. എസ്ഡിപിഐ ആദ്യമായാണ് മണ്ഡലത്തില്‍ ഇത്രയധികം വോട്ടുകള്‍ നേടുന്നത്.

എ ആര്‍ നഗറിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കെഎന്‍എ ഖാദറിന്റെ ലീഡ് 3700 കടന്നിരുന്നു. എന്നാല്‍ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിനേക്കാള്‍ പകുതിയായി കുറഞ്ഞിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്. സര്‍വ്വീസ് വോട്ട് എല്‍ഡിഎഫിന് അനുകൂലമായിരുന്നു. സര്‍വീസ് വോട്ട് ഒരെണ്ണം മാത്രമാണുള്ളത്. പോസ്റ്റല്‍ വോട്ടുകള്‍ 20 ഓളം മാത്രമാണ് തിരിച്ചെത്തിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 14 ബൂത്തുകള്‍ വീതം ആകെ 12 റൗണ്ടുകളിലായി 165 ബൂത്തുകളാണുള്ളത്.

പോളിങ് ദിവസം രാവിലെ മുഖ്യമന്ത്രി പൊട്ടിച്ച സോളാര്‍ അന്വേഷണം എന്ന ബോംബ് എങ്ങനെ ബാധിക്കുമെന്ന ആകാംക്ഷയുണ്ടായിരുന്നു.പക്ഷെ ഇതൊന്നും യുഡിഎഫിന്റെ ഭൂരിപക്ഷത്തെ കാര്യമായി ബാധിച്ചില്ലെന്ന് വേണം കരുതാന്‍.

ബിജെപി നേതാക്കള്‍ വിജയം എന്ന അവകാശവാദം തന്നെ ഉയര്‍ത്തുന്നില്ല. കഴിഞ്ഞ മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ വേങ്ങരയിലെ വോട്ട് കുറഞ്ഞത് തിരിച്ചുപിടിക്കുക ബിജെപിക്ക് അഭിമാനപ്രശ്നമായിരുന്നെങ്കിലും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മൂന്നാം സ്ഥാനത്ത് പോലും ബിജെപിക്ക് എത്താന്‍ സാധിച്ചിട്ടില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.