Latest News

മക്കളെ സ്‌കൂളിലേക്ക് അയക്കാനുള്ള ഒരുക്കത്തിനിടെ വീട്ടമ്മ തളര്‍ന്ന് വീണ് മരിച്ചു

തളങ്കര: ദേഹാസ്വാസ്ഥ്യ ത്തെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. തെരുവത്ത് സിറാമിക്‌സ് റോഡ് കുന്നില്‍ ഹൗസിലെ അഷ്‌റഫ് ആലപ്പിയുടെ ഭാര്യ ഹസീന (42)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. [www.malabarflash.com]

മക്കളെ സ്‌ക്കൂളിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉമ്മ തളര്‍ന്ന് വീഴുന്നത് കണ്ട് മക്കള്‍ നിലവിളിച്ചപ്പോള്‍ അയല്‍വാസികള്‍ ഓടിയെത്തി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ഏഴരയോടെ മരണം സംഭവിച്ചു. ഭര്‍ത്താവ് അഷ്‌റഫ് വ്യാപാരാവശ്യാര്‍ത്ഥം മലപ്പുറത്തേക്ക് പോയിരിക്കുകയായിരുന്നു. 

മക്കള്‍: അയ്ഫാന, അസ്മിന, അഫീഫ, അസ്‌ന, അഫ്ത്താബ്, മരുമക്കള്‍: ഹാരിസ്, മുഹമ്മദ്, മുനീര്‍, സഹോദരങ്ങള്‍: റൈഹാന, റഹ്മത്ത്, മിസ്‌രിയ, റസിയ, കൗലത്ത്, ജലാല്‍. 

ഖബറടക്കം വൈകീട്ട് ആറോടെ തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.