തിരുവനന്തപുരം: കാമുകനൊപ്പം പോയ ഒൻപതാംക്ലാസുകാരിയെ അന്വേഷിച്ചുപോയ പൊലീസുകാർക്കുനേരെ ആക്രമണം. സാരമായി പരുക്കേറ്റ പോലീസുകാർ ആശുപത്രിയിൽ ചികിൽസ തേടി. കാമുകനു പ്രായപൂർത്തിയായിട്ടില്ല.[www.malabarflash.com]
പെൺകുട്ടി ക്ലാസ് കട്ട് ചെയ്തു കാമുകനൊപ്പം ബൈക്കിൽ കറങ്ങിയതിനു മുൻപ് പിടികൂടിയിരുന്നു. അന്നു താക്കീത് നൽകി വിട്ടുവെങ്കിലും വെള്ളിയാഴ്ച രാത്രി പെൺകുട്ടി കാമുകനൊപ്പം ഇറങ്ങിപ്പോയി.
പെൺകുട്ടിയെ അന്വേഷിച്ച വീട്ടുകാർ പിന്നീട് പോലീസിന്റെ സഹായത്തോടെ കുട്ടി കാമുകന്റെ വീട്ടിലുണ്ടെന്ന് അറിഞ്ഞു. വീട്ടിലേക്കു മടക്കിക്കൊണ്ടുവരാൻ നടത്തിയ ശ്രമത്തിനിടെയാണു പോലീസുകാർക്കു മർദനമേറ്റത്. പിന്നീട്, കാഞ്ഞിരംകുളം എസ്ഐ: എസ്.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി കമിതാക്കളെ പിടികൂടി പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം അയച്ചു.

പ്രായപൂർത്തിയാകാത്തതിനാൽ യുവാവിനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. ഇയാൾക്കെതിരെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
No comments:
Post a Comment