Latest News

പഞ്ചാബില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും നികുതി; പൂച്ചയ്ക്ക് 250 രൂപ, പശുവിന് 500

ചണ്ഡിഗഢ്: വളര്‍ത്തുമൃഗങ്ങള്‍ക്ക് നികുതി ചുമത്തി പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പട്ടി, പൂച്ച, പന്നി, ആട്, മാന്‍ എന്നിവയെ വളര്‍ത്തുന്നവര്‍ വര്‍ഷത്തില്‍ 250 രൂപയാണ് നികുതിയായി അടക്കേണ്ടതെന്നാണ് റിപ്പോര്‍ട്ട്.[www.malabarflash.com] 

തദ്ദേശസ്വയംഭരണ വകുപ്പാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്.

പശു, പോത്ത്, കാള, ഒട്ടകം, കുതിര, ആന എന്നിവയ്ക്ക് വര്‍ഷത്തില്‍ 500 രൂപ വീതം അടക്കേണ്ടി വരും. മൃഗങ്ങള്‍ക്ക് ബ്രാന്‍ഡിംഗ് കോഡുകളും ദേഹത്ത് മൈക്രോചിപ്പുകളും ഘടിപ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനെല്ലാം പുറമേ പുതിയ ചട്ടം പ്രാബല്യത്തില്‍ വരുന്നതോടെ വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ മൃഗങ്ങളെ വളര്‍ത്തുന്നതിന് ലൈസന്‍സ് എടുക്കേണ്ടതും അനിവാര്യമായി വരും. ഓരോ വര്‍ഷവും പുതുക്കാവുന്ന തരത്തിലുള്ള ലൈസന്‍സ് ആയിരിക്കും സര്‍ക്കാര്‍ അനുവദിക്കുക. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.